അക്കൗണ്ട് വിവരങ്ങൾ ഭാര്യക്ക് നൽകിയതിന് ബാങ്കിന് 10,000 രൂപ പിഴ
text_fieldsന്യൂഡൽഹി: അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ അനുമതിയില്ലാതെ ഭാര്യക്ക് നൽകിയതിന് ഇന ്ത്യൻ ഒാവർസീസ് ബാങ്കിന് 10,000 രൂപ പിഴ. ബാങ്കിെൻറ ഗുജറാത്തിലെ ഹൻസോൾ ബ്രാഞ്ചിനാണ് അഹ്മദാബാദ് ഉപഭോക്തൃ ഫോറം പിഴയിട്ടത്.
തെൻറ അനുമതിയില്ലാതെ ബാങ്ക് മൂന്നുവർഷത്തെ ഇടപാട് വിവരങ്ങൾ ഭാര്യക്ക് നൽകിയെന്ന് കാണിച്ച് ദിനേഷ് പൻമണി എന്നയാളാണ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഇരുവരും തമ്മിലുള്ള ദാമ്പത്യകലഹകേസ് കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതേസമയം, പന്മണിക്ക് വേണ്ടിയാെണന്ന് ആവശ്യപ്പെട്ടതിനാലാണ് അക്കൗണ്ട് വിവരങ്ങൾ കൈമാറിയതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
എന്നാൽ, ബാങ്കിങ് നിയമങ്ങളുടെ അടിസ്ഥാനത്തിലും റിസര്‍വ് ബാങ്ക് ചട്ടപ്രകാരവും അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ മറ്റൊരാള്‍ക്കു നല്‍കിയത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്തൃ ഫോറം പിഴ വിധിക്കുകയായിരുന്നു.
