Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുവത്സരാഘോഷത്തിനിടെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ വ്യാപക അതിക്രമം

text_fields
bookmark_border
  • ആയിരക്കണക്കിനാളുകള്‍ ഒഴുകിയത്തെിയതോടെ പൊലീസിന് നിയന്ത്രിക്കാനായില്ല
പുതുവത്സരാഘോഷത്തിനിടെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ വ്യാപക അതിക്രമം
cancel

ബംഗളൂരു: നഗരത്തില്‍ പുതുവത്സരാഘോഷത്തിനത്തെിയ സ്ത്രീകള്‍ക്കുനേരെ വ്യാപക ലൈംഗികാതിക്രമം നടന്നതായി പരാതി. ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലാണ് രാത്രി 11ന് ശേഷം അതിക്രമം ഉണ്ടായത്.

പലരുടെയും ശരീരത്തില്‍ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയ പലര്‍ക്കും ദുരനുഭവമുണ്ടായി. തിരക്കിനിടയില്‍നിന്ന് ഇവരെ രക്ഷിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് പാടുപെടേണ്ടിവന്നു. നിരവധി പേരാണ് ഇതുകാരണം പുതുവര്‍ഷപ്പുലരിക്ക് നില്‍ക്കാതെ മടങ്ങിയത്.

സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 1500 പൊലീസുകാരും നിരവധി സി.സി.ടി.വി കാമറകളും വാച്ച് ടവറുകളും ഉള്ളപ്പോഴായിരുന്നു ഇത്. പ്രശ്നമുണ്ടാക്കാന്‍ തുനിഞ്ഞ പലരെയും പൊലീസ് ലാത്തിവീശി ഓടിച്ചിരുന്നു.

എന്നാല്‍, തിരക്ക് മുതലെടുക്കാന്‍ വന്നവര്‍ പിന്തിരിഞ്ഞുപോകാന്‍ തയാറല്ലായിരുന്നു. പലരും അതിക്രമത്തിനിരയായ കാര്യം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വനിതാ പൊലീസുകാരോട് കണ്ണീരോടെ സംഭവം വിവരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍, പരാതിയില്ലാത്തതിനാല്‍ ഒരു കേസ് പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. മുന്‍ വര്‍ഷങ്ങളിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് പരാതിപ്പെടാന്‍ തയാറാവാത്തത് കൊണ്ടാണ് പുറത്തറിയാതിരുന്നതെന്ന് പലരും പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - banguluru newyear celebration
Next Story