Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബംഗ്ലാദേശും ഇന്ത്യയെ...

'ബംഗ്ലാദേശും ഇന്ത്യയെ മറികടക്കുന്നു; ഇത്​ ബി.ജെ.പിയുടെ വിജയം'-ട്രോളുമായി രാഹുൽ

text_fields
bookmark_border
ബംഗ്ലാദേശും ഇന്ത്യയെ മറികടക്കുന്നു; ഇത്​ ബി.ജെ.പിയുടെ വിജയം-ട്രോളുമായി രാഹുൽ
cancel

ന്യൂഡൽഹി: ആളോഹരി വരുമാനത്തിൽ ഇന്ത്യയെ ബംഗ്ലാദേശ്​ മറിക്കടക്കുമെന്ന്​ അന്താരാഷ്​ട്ര നാണ്യനിധി വെളിപ്പെടുത്തിയതിന്​ പിന്നാലെ ​കേന്ദ്ര സർക്കാറിനെ പരിഹസിച്ച്​ കോൺ​ഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

''ബി.ജെ.പിയുടെ വിദ്വേഷം നിറഞ്ഞ സാംസ്​കാരിക ദേശീയതക്ക്​ മികച്ച നേട്ടം കൈവന്നിരിക്കുന്നു. ബംഗ്ലദേശും ഇന്ത്യയെ മറികടക്കാൻ സജ്ജമായിരിക്കുന്നു'' -രാഹുൽ ഗാന്ധി ഫേസ്​ബുക്കിൽ കുറിച്ചു.

റിസർവ്​ ബാങ്ക്​ കണക്കുകൂട്ടിയതിലും മോശമാകും ഇക്കൊല്ലത്തെ വളർച്ചയെന്നും ഐ.എം.എഫ്​ പറഞ്ഞിരുന്നു.ബംഗ്ലാദേശി​െൻറ ആളോഹരി വരുമാനം നാലുശതമാനം വർധിച്ച്​ 1888 ഡോളറാകും. ഇന്ത്യയുടേത്​ 10.5ശതമാനം കുറഞ്ഞ്​ 1877 ഡോളറിലേക്കും എത്തും. കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യയുടെ ആളോഹരി വരുമാനത്തിൽ 3.2 ശതമാനം നിരക്ക്​ മാത്രം കൂടിയതും ബംഗ്ലാദേശി​േൻറത്​ 9.1 ശതമാനം നിരക്കിൽ ഉയർന്നതുമാണ്​ ഇതിന്​ കാരണം.

കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യത്തി​െൻറ സമ്പദ്​വളർച്ച ഇനിയും ചുരുങ്ങും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ ആളോഹരി വരുമാനം ബംഗ്ലാദേശി​െൻറ ആളോഹരി വരുമാനത്തേക്കാൾ മുകളിലായിരുന്നു. എന്നാൽ കയറ്റുമതി കുത്തനെ ഉയർത്തിയതോടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വിടവ്​ കുറഞ്ഞുവന്നു. ഇൗ കാലയളവിൽ ഇന്ത്യയിൽ നിക്ഷേപവും സമ്പാദ്യവും മാന്ദ്യത്തിൽ തുടരു​േമ്പാൾ ബംഗ്ല​ാദേശിൽ അതിവേഗ വളർച്ചയുണ്ടായി.

ഐ.എം.എഫി​െൻറ പ്രവചനം ശരിയായാൽ ജി.ഡി.പിയിൽ പാകിസ്​താ​െൻറയും നേപ്പാളി​െൻറയും തൊട്ടുമുന്നി​െലത്തും. എന്നാൽ ഭൂട്ടാൻ, മാലിദ്വീപ്​, ബംഗ്ലാദേശ്​ തുടങ്ങിയവ ഇന്ത്യയുടെ മുന്നിലെത്തുകയും ചെയ്യും. ഇന്ത്യയുടെ തകർച്ചയുമായി താരതമ്യം ​ചെയ്യു​േമ്പാൾ നേപ്പാളിലെയും ഭൂട്ടാനിലെയും സമ്പദ്​വ്യസ്​ഥ വളരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2021- 22 വർഷത്തിൽ രാജ്യം 8.8 ശതമാനം വളർച്ച തോത്​ കൈവരിക്കുമെന്നും ഐ.എം.എഫ്​ പറഞ്ഞു. എന്നാൽ നടപ്പ്​ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം ഇടിയും. 9.5 ശതമാനം ഇടിയുമെന്നായിരുന്നു റിസർവ്​ ബാങ്കി​െൻറ പ്രവചനം. ലോകബാങ്ക്​ 9.6 ശതമാനം കുറയുമെന്നും പ്രവചിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-BangladeshBJPRahul Gandhi
Next Story