Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിലെ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ നടപടി -കേന്ദ്രമന്ത്രി
text_fieldsbookmark_border
ബംഗളൂരു: കർണാടകയിൽ ആറു ലക്ഷം ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. ബംഗളൂരു നഗരത്തിൽ രണ്ടുലക്ഷം ബംഗ്ലാദേശി കുടിയേറ്റക്കാരാണുള്ളത്. നാലു ലക്ഷത്തോളം പേർ ചിക്കമകളൂരു, കുടക് എന്നിവിടങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് അനധികൃതമായി തൊഴിലെടുത്ത് കഴിയുന്ന ഇൗ കുടിയേറ്റക്കാരിൽ പലരും ദേശവിരുദ്ധ പ്രവർത്തത്തനങ്ങളിൽ ഏർപ്പെടുകയാണ്. അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കേന്ദ്ര തീരുമാനമെന്നും സദാനന്ദഗൗഡ വ്യക്തമാക്കി. ബംഗളൂരുവിൽ ബി.ജെ.പി നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
