ബംഗ്ലാദേശ് അതിർത്തി സാേങ്കതിക സംവിധാനത്തിൽ അടക്കും –രാജ്നാഥ് സിങ്
text_fieldsഫലാകട്ട/മാതാബാംഗ: പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തികൾ സാേങ്കതിക സംവിധാനം ഉപയോഗിച്ച് അടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സമ്പൂർണ അതിർത്തി മാനേജ്മെൻറ് രീതിയിൽ ഇതു നടപ്പാക്കും. കള്ളക്കടത്തടക്കം അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഇതു സഹായിക്കും.
പശ്ചിമ ബംഗാളിലേക്ക് ബംഗ്ലാദേശികൾ അനധികൃതമായി പ്രവേശിക്കുന്നുണ്ട്. ഇതു തടയാൻ ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമിക്കാൻ സംസ്ഥാനം ഭൂമി വിട്ടുനൽകണമെന്ന് കേന്ദ്രം ആവശ്യപ്പെെട്ടങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
വടക്കൻ ബംഗാളിലെ അലിപുർദ്വാർ ജില്ലയിലെ ഫലാകട്ടയിൽ ബി.െജ.പി റാലിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. മമത ഭരണത്തിൽ ഇതിനകം 100 ബി.െജ.പി പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് അക്രമം കൊടികുത്തി വാഴുകയാണ്. 2021ൽ ബംഗാളിൽ ബി.ജെ.പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
