ബംഗളൂരു- തിരുവനന്തപുരം ശ്രമിക് ട്രെയിൻ പുറപ്പെട്ടു
text_fieldsബംഗളൂരു: ലോക്ഡൗണിൽ കുടുങ്ങിയ മലയാളികളുമായി കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് സ്പെഷൽ ട്രെയിൻ ശനിയാഴ്ച പുറപ്പെട്ടു. വിദ്യാർഥികളും കുട്ടികളും വയോധികരുമടക്കം 1500 പേരുമായാണ് ട്രെയിൻ ബംഗളൂരു കേൻറാൺമൻെറ് റെയിൽവേ സ്റ്റേഷനിൽനിന്ന് രാത്രി യാത്രയായത്. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ള ട്രെയിൻ ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെത്തും.
വ്യാഴാഴ്ച പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ആവശ്യമായ ബുക്കിങ് ലഭിക്കാത്തതിനെ തുടർന്ന് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12 മുതൽ ബംഗളൂരു പാലസ് മൈതാനത്ത് ഒരുക്കിയ പരിശോധനകേന്ദ്രത്തിലെത്താനായിരുന്നു അധികൃതർ നൽകിയ നിർദേശം. രാവിലെ 10 മുതൽതന്നെ യാത്രക്കാർ എത്തിയിരുന്നു. പ്രത്യേകമൊരുക്കിയ പന്തലിൽ രണ്ട് കൗണ്ടറുകളിലായി യാത്രക്കാരുടെ രേഖകൾ പരിശോധിക്കലും സ്ക്രീനിങും ൈവകീട്ട് നാലുവരെ നീണ്ടു.
കർണാടക തൊഴിൽവകുപ്പിൻെറ നേതൃത്വത്തിൽ യാത്രക്കാർക്ക് ഉച്ചഭക്ഷണമടക്കം ഒരുക്കിയിരുന്നു. കേരളത്തിൻെറ ചുമതലയുള്ള നോഡൽ ഒാഫിസർ സിമി മറിയം ജോർജ് യാത്രക്കാർക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകി. പരിശോധന പൂർത്തിയാക്കി വൈകീട്ട് ഏഴോടെ ഒരു ബസിൽ 25 പേർ വീതം ബി.എം.ടി.സി ബസുകളിൽ യാത്രക്കാരെ മുഴുവൻ കേൻറാൺമൻെറ് റെയിൽേവ സ്റ്റേഷനിലെത്തിച്ചു. മലയാളി സംഘടനകൾ നേതൃത്വം നൽകുന്ന കോവിഡ് 19 ഹെൽപ് ഡെസ്ക്കും നോർക്ക ഹെൽപ് ഡെസ്ക്കും ആവശ്യമായ സഹായങ്ങളൊരുക്കി.
ഹെൽപ് െഡസ്ക്കിൻെറ നേതൃത്വത്തിൽ രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും വെള്ളവും യാത്രക്കാർക്ക് ൈകമാറി. ട്രെയിനിലെ യാത്രക്കാർക്കായി അതത് സ്റ്റേഷനുകളിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ ഏർപ്പെടുത്തിയതായി നോർക്ക അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
