ഓൺലൈനായി ഓട്ടോ ബുക്ക് ചെയ്യും, ലൊക്കേഷനടുത്തെത്തുമ്പോൾ ക്യാൻസൽ ചെയ്ത് വീണ്ടും ബുക്ക് ചെയ്യും; ടാക്സി ചാർജ് കുറച്ച് കിട്ടാനുള്ള കുറുക്കു വഴി റെഡിറ്റിൽ പങ്ക് വെച്ച് യുവാവ്; പിന്നാലെ വിമർശനവും
text_fieldsബംഗളൂരു: നഗരത്തിലെ അമിത ഓട്ടോ നിരക്കിൽ നിന്ന് രക്ഷനേടാൻ യുവാവ് റെഡിറ്റിൽ പങ്കു വെച്ച കുറുക്കുവഴി വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. യാത്ര ചെയ്യേണ്ടെങ്കിലും ഓട്ടോ ബുക്ക് ചെയ്ത് അത് അത് റദ്ദാക്കുന്നത് സ്ഥിരമായി ആവർത്തിച്ചാൽ ഉയർന്ന ചാർജ് ഈടാക്കുന്നത് തടയാമെന്നാണ് പോസ്റ്റിൽ പറയുന്നത്. ഓട്ടോ ഈടാക്കുന്ന അമിത ചാർജ് ഒഴിവാക്കാൻ ആദ്യം ഓൺലൈൻ വഴി ബുക്ക് ചെയ്യണമെന്നും പിന്നീട് റദ്ദാക്കണമെന്നും പോസ്റ്റിൽ പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ പിടിക്കപ്പെടാതിരിക്കാൻ യഥാർഥ ലൊക്കേഷനിൽ നിന്ന് അൽപ്പം മാറിയുള്ള സ്ഥലം നൽകാൻ ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ സമീപത്ത് ഓട്ടോകൾ സുലഭമാവുകയും ഡിമാൻഡ് കുറയുകയും ചെയ്യുമെന്ന് പറയുന്നു. ഇങ്ങനെ ചെയ്തതു വഴി 180 രൂപ ഓട്ടോ ചാർജ് 120 ആയി കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നുണ്ട്.
എന്നാൽ പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നു വന്നത്. ടാക്സി ചാർജ് ലഭിക്കാൻ ഈ കുറുക്കു വഴി സ്വീകരിക്കുന്നത് പലതലത്തിൽ ചിന്തിക്കുമ്പോഴും തെറ്റായ പ്രവണതയാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ചിലർ അമിത ചാർജീടാക്കുന്നത് അവസാനിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.
60 രൂപ ലാഭിക്കാൻ 30 മിനിട്ട് നഷ്ടപ്പെടുത്തിയെന്നും ഇത്തരം കുറുക്കുവഴികൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത് ബൈസിക്കിൾ ഓടിക്കുന്നതാണെന്നും അഭിപ്രായം ഉയർന്നു. ഇത്തരത്തിൽ ബുക്ക് ചെയ്ത് റദ്ദു ചെയ്യുന്നത് ഓൺലൈൻ ടാക്സി അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലേക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
ബുക്കിങ് കാൻസൽ ചെയ്യുന്നതിനു ചാർജ് ഈടാക്കുമെന്നും ആവർത്തിച്ചാൽ അക്കൗണ്ട് ബാൻ ചെയ്യുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കർണാടക ബൈക്ക് ടാക്സി നിരോധിച്ചതുമുതൽ ഓട്ടോ ടാക്സികൾ തോന്നിയ നിലക്ക് അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതികൾ ഉയർന്നു വരുന്നുണ്ട്. മീറ്റർ ഉപയോഗിക്കാനും ഇവർ സമ്മതിക്കുന്നില്ല. കർണാടക ഗവൺമെന്‍റ് ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

