ബംഗളൂരുവിൽ ബന്ദ് തുടങ്ങി
text_fieldsബംഗളൂരു: തമിഴ്നാടിന് കർണാടക 5000 ഘനയടി കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ) ഉത്തരവിനെതിരെ ബംഗളൂരുവിൽ വിവിധ സംഘടനകൾ ആഹ്വാനംചെയ്ത ബന്ദ് തുടങ്ങി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. വിവിധ കർഷക സംഘടനകളും ബി.ജെ.പി, ജെ.ഡി.എസ്, ആം ആദ്മി പാർട്ടികളും ബന്ദിന് പിന്തുണയുമായി രംഗത്തുണ്ട്.
സർക്കാർ പൊതുഗതാഗത സംവിധാനമായ ബി.എം.ടി.സിയും കർണാടക ആർ.ടി.സിയും ബന്ദിന് പിന്തുണ അറിയിച്ചിട്ടുള്ളതിനാൽ ബസ് സർവിസിനെയും ബാധിക്കും. കർണാടക ഫിലിം ഇൻഡസ്ട്രിയുടെയും പിന്തുണയുള്ളതിനാൽ തിയറ്ററുകൾ അടഞ്ഞുകിടക്കും. അതേസമയം, നമ്മ മെട്രോ സർവിസുകൾ പതിവുപോലെ ഉണ്ടാകുമെന്ന് ബാംഗ്ലൂർ മെട്രോ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു.
അവശ്യസേവനങ്ങളായ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഫാർമസികൾ, സർക്കാർ ഓഫിസുകൾ എന്നിവ തുറന്നുപ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

