Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിവേഗപാത ഇന്ന്​...

അതിവേഗപാത ഇന്ന്​ തുറക്കും; മൈസൂരു-ബംഗളൂരു യാത്രക്ക് ഇനി ഒന്നരമണിക്കൂർ

text_fields
bookmark_border
Bangalore Mysuru Expressway open today
cancel

ബം​​ഗ​​ളൂ​​രു: പ​​ത്തു​​വ​​രി​​പ്പാ​​ത​​യാ​​ക്കി​​യ മൈ​​സൂ​​രു-​​ബം​​ഗ​​ളൂ​​രു അ​​തി​​വേ​​ഗ​​പാ​​ത (എ​​ൻ.​​എ​​ച്ച്​ 275) ഞാ​​യ​​റാ​​ഴ്ച പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്യും. 118 കി​​ലോ​​മീ​​റ്റ​​റു​​ള്ള​ പാ​​ത​​യി​​ലൂ​​ടെ മൈ​​സൂ​​രു​​വി​​ൽ​​നി​​ന്ന്​ ബം​​ഗ​​ളൂ​​രു​​വി​​ലെ​​ത്താ​​ൻ ഒ​​ന്ന​​ര​​മ​​ണി​​ക്കൂ​​ർ മ​​തി​​യാ​​കും. ബം​​ഗ​​ളൂ​​രു​​വി​​നെ വാ​​ണി​​ജ്യ-​​വ്യ​​വ​​സാ​​യ-​​വി​​ദ്യാ​​ഭ്യാ​​സ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ആ​​ശ്ര​​യി​​ക്കു​​ന്ന മ​​ല​​യാ​​ളി​​ക​​ള​​ട​​ക്ക​​മു​​ള്ള ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ​​ക്ക്​ വ​​ൻ യാ​​ത്രാ​​സൗ​​ക​​ര്യ​​മാ​​ണ്​ പാ​​ത ഒ​​രു​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ൽ നാ​​ലു​ മ​​ണി​​ക്കൂ​​റോ​​ള​​മാ​​ണ്​ യാ​​ത്രാ​​സ​​മ​​യം. 8480 കോ​​ടി രൂ​​പ​​യാ​​ണ്​ നി​​ർ​​മാ​​ണ​​ച്ചെ​​ല​​വ്. പ്ര​​ധാ​​ന ഗ​​താ​​ഗ​​ത​​ത്തി​​നാ​​യി ആ​​റു​​വ​​രി​​പ്പാ​​ത​​യും ഇ​​രു​​വ​​ശ​​ത്തു​​മാ​​യി ര​​ണ്ടു​​വീ​​തം സ​​ർ​​വി​​സ്​ റോ​​ഡു​​ക​​ളു​​മാ​​ണ്​ പാ​​ത​​യി​​ലു​​ള്ള​​ത്. പ​​ണി പൂ​​ർ​​ത്തി​​യാ​​യ ഭാ​​ഗ​​ങ്ങ​​ൾ നേ​​ര​​ത്തേ​​ത​​​ന്നെ ഗ​​താ​​ഗ​​ത​​ത്തി​​ന്​ തു​​റ​​ന്നു​​കൊ​​ടു​​ത്തി​​രു​​ന്നു. ഒ​​മ്പ​​തു വ​​ലി​​യ പാ​​ല​​ങ്ങ​​ൾ, 42 ചെ​​റി​​യ പാ​​ല​​ങ്ങ​​ൾ, 64 അ​​ടി​​പ്പാ​​ത​​ക​​ൾ, 11 മേ​​ൽ​​പാ​​ത​​ക​​ൾ, അ​​ഞ്ച് ബൈ​​പാ​​സു​​ക​​ൾ എ​​ന്നി​​വ​​യു​​മു​​ണ്ട്. ഞാ​​യ​​റാ​​ഴ്ച​ രാ​​വി​​ലെ 11ന്​ ​​മാ​​ണ്ഡ്യ മ​​ദ്ദൂ​​ർ ഗ​​ജ്ജ​​ല​​ക്കെ​​രെ​​യി​​ലാ​​ണ്​ ഉ​​ദ്​​​ഘാ​​ട​​ന​​ച്ച​​ട​​ങ്ങ്. പാ​​ത​​യി​​ലൂ​​ടെ​​യു​​ള്ള ടോ​​ൾ പി​​രി​​വ്​ മാ​​ർ​​ച്ച്​ 14ന്​ ​​തു​​ട​​ങ്ങു​​മെ​​ന്നാ​​ണ്​ ദേ​​ശീ​​യ​​പാ​​ത അ​​തോ​​റി​​റ്റി ​അ​​റി​​യി​​ച്ച​​ത്. കാ​​ർ, ജീ​​പ്പ്, വാ​​ൻ എ​​ന്നി​​വ​​ക്ക് ഒ​​രു വ​​ശ​​ത്തേ​​ക്കു​​ള്ള യാ​​ത്ര​​ക്ക് 135 രൂ​​പ​​യും ഒ​​രു ദി​​വ​​സ​​ത്തി​​ന​​കം ഇ​​രു​​വ​​ശ​​ത്തേ​​ക്കു​​മു​​ള്ള യാ​​ത്ര​​ക്ക് 205 രൂ​​പ​​യു​​മാ​​ണ് നി​​ര​​ക്ക്. ബം​​ഗ​​ളൂ​​രു​​വി​​ൽ​​നി​​ന്ന്​ മൈ​​സൂ​​രു ഭാ​​ഗ​​ത്തേ​​ക്ക്​ പോ​​കു​​ന്ന​​വ​​ർ​​ക്ക്​ ബി​​ഡ​​ദി ക​​നി​​മി​​ണി​​ക്കെ​​യി​​ലും ശ്രീ​​രം​​ഗ​​പ​​ട്ട​​ണ​​യി​​ലെ ഷെ​​ട്ടി​​ഹ​​ള്ളി​​യി​​ലു​​മാ​​ണ്​ ടോ​​ൾ ബൂ​​ത്തു​​ക​​ൾ ഉ​​ള്ള​​ത്. ഓ​​രോ ടോ​​ൾ പ്ലാ​​സ​​യി​​ലും ഫാ​​സ്ടാ​​ഗ് സൗ​​ക​​ര്യ​​ത്തോ​​ടെ​​യു​​ള്ള 11 ഗേ​​റ്റു​​ക​​ൾ വീ​​ത​​മു​​ണ്ടാ​​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangaluru Mysuru Expressway
News Summary - Bangalore Mysuru Expressway open today
Next Story