ബംഗളൂരുവിന്‍റെ ഹരിത ശിൽപി നെഗിൻഹാൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsബംഗളൂരു: ബംഗളൂരുവിനെ ഇപ്പോൾ കാണുന്ന പോലെയുള്ള മരങ്ങൾ നിറഞ്ഞ ഉദ്യാന നഗരമായി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചരിലൊരാളായ മുൻ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥൻ എസ്.ജി. നെഗിൻഹാൽ (92) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം.
നഗരത്തിൽ ഇപ്പോൾ പടർന്നു പന്തലിച്ചുകിടക്കുന്ന മരങ്ങൾ ഒരു കാലഘട്ടത്തിൽ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ നടത്ത വൃക്ഷതൈകളായിരുന്നു. 1973-ല്‍ കര്‍ണാടകത്തില്‍ കടുവകളുടെ സംരക്ഷണത്തിനായി നെഗിൻ ഹാൽ 'പ്രൊജക്ട് ടൈഗർ' തുടങ്ങി.
1980-കളിലാണ് അദ്ദേഹത്തിെൻറ നേതൃത്വത്തിൽ ബംഗളൂരുവിൽ 15ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ഗുണ്ടുറാവു 1981ൽ ആരംഭിച്ച വൃക്ഷതൈ നടീൽ കാമ്പയിൻ നെഗിൻഹാൽ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് അഞ്ചുവർഷം കൊണ്ട് 15 ലക്ഷത്തിലധികം വൃക്ഷതൈകൾ നഗരത്തിൽ നട്ടു. ഇതോടെ അദ്ദേഹം ദേശീയതലത്തിൽതന്നെ അറിയപ്പെട്ടു.
അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി നെഗിന്‍ഹാലില്‍ നിന്ന് വൃക്ഷത്തൈകള്‍ വാങ്ങി ഇന്ദിരാഗാന്ധിയുടെ സമാധി സ്ഥലമായ ശക്തിസ്ഥലില്‍ നട്ടിട്ടുണ്ട്. ബംഗളൂരുവില്‍ മരങ്ങള്‍ നട്ടതിന് പുറമേ കൊക്കരെ ബെല്ലൂരില്‍ പക്ഷി സങ്കേതം വികസിപ്പിക്കുന്നതിലും ബന്ദിപ്പൂര്‍ ദേശീയോദ്യാനം നവീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
ഉത്തരകന്നട ജില്ലയില്‍ ജനിച്ച നെഗിൻഹാൽ ധാര്‍വാഡില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസറായിട്ടാണ് സര്‍വീസില്‍ പ്രവേശിച്ചത്. അര്‍ബന്‍ ഫോറസ്ട്രി, ഫോറസ്റ്റ് ട്രീസ് ഓഫ് സൗത്ത് ഇന്ത്യ, സാങ്ചറീസ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഓഫ് കര്‍ണാടക തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

