Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്​...

മയക്കുമരുന്ന്​ റാക്കറ്റ്​ കേസ്​: മലയാളി യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
മയക്കുമരുന്ന്​ റാക്കറ്റ്​ കേസ്​: മലയാളി യുവാവ്​ അറസ്​റ്റിൽ
cancel

ബംഗളൂരു: കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന്​ റാക്കറ്റുമായി ബന്ധപ്പെട്ട്​ മലയാളി യുവാവ്​ അറസ്​റ്റിൽ. സിനിമാതാരങ്ങൾ പ​െങ്കടുത്തിരുന്ന നിശാപാർട്ടികളിൽ മയക്കുമരുന്ന്​ എത്തിച്ചുനൽകിയിരുന്ന നിയാസ്​ എന്നായാളാണ്​ അറസ്​റ്റിലായത്​. ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ച്​ (സി.സി.ബി) രജിസ്​റ്റർ കേസിലാണ്​ ഇയാൾ പിടിയിലായത്​. അഞ്ചു വർഷമായി ബംഗളൂരുവിൽ താമസിക്കുന്ന ഇയാളെക്കുറിച്ചുള്ള മറ്റ്​ വിശദാംശങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇൗ കേസിൽ അറസ്​റ്റിലാവുന്ന ആദ്യ മലയാളികൂടിയാണ്​ നിയാസ്​. മയക്കുമരുന്ന്​ ഇടപാടുമായി ബന്ധപ്പെട്ട്​ നാർ​കോട്ടിക്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അന്വേഷിക്കുന്ന കേസിൽ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ്​ അനൂപ്​, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ്​ രവീന്ദ്രൻ എന്നീ മലയാളികൾ പിടിയിലായിരുന്നു. ഇൗ കേസിൽ കണ്ണൂർ സ്വദേശി ജിംറീൻ ആഷി എന്ന കണ്ണൂർ സ്വദേശിക്കായി എൻ.സി.ബി അന്വേഷണം ഉൗർജിതമാക്കി​. വൈകാതെ ഇയാളും അറസ്​റ്റിലായേക്കും.

അതിനിടെ കേസിലെ രണ്ടാം പ്രതി നടി രാഗിണി ദ്വിവേദിയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്​ അഞ്ചുദിവസത്തെ കസ്​റ്റഡിയിൽ വാങ്ങി. തിങ്കളാഴ്​ച വിഡിയോ കോൺഫറൻസിലൂടെ നടിയെ ബംഗളൂരു സെഷൻസ്​ കോടതി മ​ുമ്പാകെ ഹാജരാക്കി​. നടി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോണിലെ മെസ്സേജിങ്​ ആപ്പും ചാറ്റ്​​ വിവരങ്ങളും അവർ ഡിലീറ്റ്​ ചെയ്​തതായും സി.സി.ബി​ കോടതിയെ അറിയിച്ചു. നടി പ​െങ്കടുത്ത നിശാപാർട്ടികൾ നടന്നതെവിടെയാണെന്നും എന്നാണെന്നുമുള്ള വിവരങ്ങളും ആരാണ്​ മയക്കുമരുന്ന്​ ​ൈകമാറിയതെന്നും ആരൊക്കെയാണ്​ ഉപയോഗിച്ചതെന്നും നടിയുടെ മൊഴിയിൽനിന്ന്​ ലഭിക്കേണ്ടതുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ 10 ദിവസത്തെ കസ്​റ്റഡി കാലാവധി ആവശ്യപ്പെട്ടു. നടിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും സി.സി.ബി വിശദമായി അന്വേഷിക്കും.

വെള്ളിയാഴ്​ച മുതൽ കസ്​റ്റഡിയിൽ കഴിയുന്ന നടി രാഗിണി ദ്വിവേദി അന്വേഷണ സംഘത്തിന്​ നൽകിയ മൊഴിതന്നെയാണ്​ അവരുടെ അഭിഭാഷകനും കോടതിയിൽ ആവർത്തിച്ചത്​. നടി നിശാപാർട്ടികളിൽ പ​െങ്കടുത്തിട്ടു​െണ്ടന്നും എന്നാൽ മയക്കുമരുന്ന്​ ഇടപാടിൽ പങ്കില്ലെന്നും അഭിഭാഷകൻ അറിയിച്ചു. വ്യാഴാഴ്​ച കോടതിയിൽ സമർപ്പിച്ച നടിയുടെ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച്​ പകരം ജാമ്യാപേക്ഷ നൽകി. ഇത്​ കോടതി അടുത്ത ദിവസം പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali arrestedRagini DwivediBangalore Drug Case
Next Story