ബംഗളൂരു കഫേ സ്ഫോടനം: നാലുപേർ കസ്റ്റഡിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ബംഗളൂരു വൈറ്റ് ഫീൽഡ് ബ്രൂക്ക് ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘം ബെള്ളാരിയിൽനിന്നും ബംഗളൂരുവിൽനിന്നുമായി നാലുപേരെ കസ്റ്റഡിയിലെടുത്തു.
തീവ്രവാദ കേസിൽ ബെള്ളാരി ജയിലിൽ കഴിയുന്ന മിനാജ്, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ബെള്ളാരി സ്വദേശി സെയ്ദ് സമീർ (19), മുംബൈ സ്വദേശി അനസ് ഇഖ്ബാൽ ഷെയ്ക് (23), ഡൽഹി സ്വദേശി ഷയാൻ റഹ്മാൻ എന്ന ഹുസൈൻ (26) എന്നിവരെയാണ് ചോദ്യം ചെയ്യലിനായി എൻ.ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്. പ്രതികൾക്ക് മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന നിരീക്ഷണത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ഡിസംബറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എൻ.ഐ.എ സംഘം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ സ്ഫോടക വസ്തുക്കളടക്കം കൈവശം വെച്ചതുമായി ബന്ധപ്പെട്ട് എട്ടുപേർ അറസ്റ്റിലായിരുന്നു. പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്ന്, ഇലക്ട്രോണിക് സർക്യൂട്ടുകൾ, സൾഫർ തുടങ്ങിയവ ബെള്ളാരിയിൽ മിനാജിൽനിന്ന് കണ്ടെടുത്തിരുന്നു. രാമേശ്വരം കഫേ സ്ഫോടനത്തിലും സമാന വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്. കസ്റ്റഡിയിലുള്ള മറ്റു പ്രതികളും കഴിഞ്ഞ ഡിസംബറിൽ അറസ്റ്റിലായവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

