Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതവിദ്വേഷമുണ്ടാക്കാൻ...

മതവിദ്വേഷമുണ്ടാക്കാൻ ശ്രമം; കങ്കണക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട്​ കോടതി

text_fields
bookmark_border
മതവിദ്വേഷമുണ്ടാക്കാൻ ശ്രമം; കങ്കണക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട്​ കോടതി
cancel
camera_alt

കങ്കണ റണാവത്ത്​

മുംബൈ: ബോളിവുഡ്​ നടി കങ്കണ റണാവത്തിനും സഹോദരി ര​ങ്കോലി ചാണ്ഡലിനുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട്​ ബാന്ദ്ര മജിസ്​ട്രേറ്റ്​ കോടതി. ട്വീറ്റുകളിലൂടെ ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കുമിടയിൽ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ്​ കേസ്​.

മജിസ്​ട്രേറ്റ്​ ജായ്​ഡു ഗുലേയാണ്​ കങ്കണക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്​. കാസ്​റ്റിങ്​ ഡയറക്​ടറും ഫിറ്റ്​നസ്​ ട്രെയിനറുമായ മുനവറലി സയീദി​െൻറ പരാതിയിലാണ്​ നടപടി. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 153 എ(വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ), 295എ( മതവികാരം വ്രണപ്പെടുത്തൽ), 124എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്​ കങ്കണക്കെതിരെ കേസെടുക്കുക​.

സുശാന്ത്​ സിങ്ങി​െൻറ മരണത്തിലും പാൽഘറിൽ സന്യാസിമാർ കൊല്ലപ്പെട്ട സംഭവത്തിലും കങ്കണയുടെ ട്വീറ്റുകൾ മതവിദ്വേഷം പരത്തുന്നതാണെന്നാണ്​ പരാതി. മുംബൈയെ കങ്കണ പാക്​ അധീന കശ്​മീരുമായി താരതമ്യം ചെയ്​തതും പരാതിയിൽ ചുണ്ടിക്കാട്ടിയിട്ടുണ്ട്​.

കഴിഞ്ഞ കുറേക്കാലമായി ബോളിവുഡിനെ കങ്കണ അപമാനിക്കുകയാണെന്നും പരാതിയിൽപറയുന്നു. മയക്കുമരുന്ന്​ ഉപയോഗിക്കുന്നവരും വർഗീയവാദികളും കൊലപാതികളുമാണ്​ ബോളിവുഡിൽ പ്രവർത്തിക്കുന്നതെന്ന്​ ത​െൻറ ട്വീറ്റുകളിലൂടെയും അഭിമുഖങ്ങളിലൂടെയും കങ്കണ പറഞ്ഞു. ഇത്​ സാധാരണ ജനങ്ങളെ ബോളിവുഡിനെ സംബന്ധിച്ച്​ അവമതിപ്പുണ്ടാക്കാൻ ഇടയാക്കുമെന്ന്​ മുനവറലി പറഞ്ഞു . കങ്കണയുടെ വിവാദ ട്വീറ്റുകളിൽ ഇത്​ രണ്ടാമത്തെ കേസാണ്​ എടുക്കുന്നത്​. ഇതിന്​ മുമ്പ്​ ബംഗളൂരു പൊലീസും സമാന ആരോപണങ്ങളിൽ കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana RanutBandra Magistrate court
News Summary - Bandra Magistrate court orders FIR against actor Kangana Ranut
Next Story