Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം തുടരും -കുമാരസ്വാമി
text_fieldsbookmark_border
ബംഗളൂരു: ബന്ദിപ്പൂർ വനമേഖല വഴിയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. തീരുമാനം കേന്ദ്ര സർക്കാറിനെ അറിയിക്കും. വനമേഖലയിൽ മേൽപാലം നിർമിക്കാനുള്ള നിർദേശം പ്രായോഗികമല്ലെന്നും കുമാരസ്വാമി പറഞ്ഞു.
രാത്രിയാത്രാ നിരോധന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇപ്പോൾ ഇത് ചർച്ചയാക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
കേരള സന്ദർശനവേളയിൽ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
