Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ദിപ്പൂർ രാത്രി യാത്രാനിരോധനം; ഇനി കേരള-കർണാടക സർക്കാറുകളുടെ സംയുക്​ത ഇടപെടൽ

text_fields
bookmark_border
ഇ​രു സം​സ്ഥാ​ന​ങ്ങ​ളും സു​പ്രീം​കോ​ട​തി​യി​ൽ സം​യു​ക്​​ത ബ​ദ​ൽ ​​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ
ബന്ദിപ്പൂർ രാത്രി യാത്രാനിരോധനം; ഇനി കേരള-കർണാടക സർക്കാറുകളുടെ   സംയുക്​ത ഇടപെടൽ
cancel

തി​രു​വ​ന​ന്ത​പു​രം: ബ​ന്ദി​പ്പൂ​ർ പാ​ത​യി​ലെ രാ​ത്രി യാ​ത്ര നി​രോ​ധ​ത്തി​ന്​ പ​രി​ഹാ​ര​മാ​യി കേ​ര​ള-​ക​ർ​ണാ​ട​ക സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ സം​യു​ക്​​ത​മാ​യി ബ​ദ​ൽ ​​നി​ർ​ദേ​ശം സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

രാ​ത്രി​യാ​ത്ര​നി​രോ​ധം സം​ബ​ന്ധി​ച്ച്​ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി വി​ധി റ​ദ്ദാ​ക്കാ​തി​രു​ന്ന സു​പ്രീം കോ​ട​തി ബ​ദ​ൽ പ​ദ്ധ​തി​ക​ൾ നി​ർ​ദേ​ശി​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തു​ര​ങ്കം ആ​ണോ മൃ​ഗ​ങ്ങ​ള്‍ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ത​ട​സ്സ​മി​ല്ലാ​തെ മു​ക​ളി​ല്‍ കൂ​ടി പോ​കു​ന്ന പാ​ത​യാ​ണോ വേ​ണ്ട​തെ​ന്ന് ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി ഡി.​പി.​ആ​ർ ത​യാ​റാ​ക്കി​യാ​ലേ സു​പ്രീം കോ​ട​തി​യി​ലെ കേ​സി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രൂ.

കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​മെ​ന്ന് ക​ര്‍ണാ​ട​ക മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്രി​യ​ങ്ക ഗാ​ന്ധി എം.​പി​യും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. ക​ര്‍ണാ​ട​ക സ​ര്‍ക്കാ​റു​മാ​യു​ള്ള ച​ര്‍ച്ച​ക്ക് ബം​ഗ​ളൂ​രു​വി​ൽ എ​ത്താ​മെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്‍.​എ​ച്ച് 766, എ​ന്‍.​എ​ച്ച് 67 എ​ന്നി​വ ബ​ന്ദി​പ്പൂ​ര്‍ നാ​ഷ​ന​ല്‍ പാ​ര്‍ക്കി​ലൂ​ടെ​യും ടൈ​ഗ​ര്‍ റി​സ​ര്‍വി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ള്‍ തു​ട​ര്‍ച്ച​യാ​യി കൊ​ല്ല​പ്പെ​ടു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ​2009ലാ​ണ്​ ​ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ബ​ന്ദി​പ്പൂ​ര്‍ നാ​ഷ​ന​ല്‍ പാ​ര്‍ക്കി​ലൂ​ടെ​യും ടൈ​ഗ​ര്‍ റി​സ​ര്‍വി​ലൂ​ടെ​യും രാ​ത്രി ഒ​ന്‍പ​ത് മു​ത​ല്‍ പു​ല​ര്‍ച്ചെ ആ​റ് വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്. കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ള്‍ നി​രോ​ധ​നം പി​ന്‍വ​ലി​ച്ചു. എ​ന്നാ​ൽ, ഇ​ത് ഹൈ​കോ​ട​തി സ്‌​റ്റേ ചെ​യ്തു. അ​താ​ണ് ഇ​പ്പോ​ഴും നി​ല​നി​ല്‍ക്കു​ന്ന​ത്. അ​തേ​സ​മ​യം 2009ലെ ​കേ​സാ​യി​രു​ന്നി​ട്ടും യു.​ഡി.​എ​ഫ്​ സ​ര്‍ക്കാ​ര്‍ ഒ​ന്നും ചെ​യ്തി​ല്ല എ​ന്നാ​ണ് ആ​രോ​പി​ക്കു​ന്ന​ത്. പു​തി​യ സ​ര്‍ക്കാ​ര്‍ വ​ന്ന​പ്പോ​ള്‍ സ​മ​രം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bandipur Night Traffic Ban: Joint Action by Kerala and Karnataka Governments to Find Solution
Next Story