Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബന്ദിപ്പൂരിൽ...

ബന്ദിപ്പൂരിൽ രക്ഷാപ്രവർത്തനം തുടരുന്നു; സഹായത്തിന്​ ഹെലികോപ്​ടറുകളും

text_fields
bookmark_border
ബന്ദിപ്പൂരിൽ രക്ഷാപ്രവർത്തനം തുടരുന്നു; സഹായത്തിന്​ ഹെലികോപ്​ടറുകളും
cancel

ബംഗളൂരു: ബന്ദിപ്പൂർ കടുവ സംരക്ഷണ കേ​ന്ദ്രത്തിൽ അഞ്ചുദിവസമായി തുടരുന്ന കാട്ടുതീ അണക്കാൻ ഉൗർജിത ശ്രമം തുടരുന് നു. തിങ്കളാഴ്​ച വ്യോമസേനയുടെ രണ്ട്​ ഹെലികോപ്​ടറി​​െൻറ സഹായത്തോടെ ഹിമവൽ ഗോപാൽസ്വാമി ബേട്ട മേഖലയിലാണ്​ രക ്ഷാപ്രവർത്തനം നടത്തിയത്​. ബന്ദിപ്പൂര്‍ വനമേഖലയില്‍ തീ നിയന്ത്രിക്കാന്‍ സാധിക്കാതായതോടെ മുഖ്യമന്ത്രിയുടെ അഭ ്യർഥനപ്രകാരമാണ്​ വ്യോമസേനയുടെ സുലൂര്‍ ക്യാമ്പില്‍നിന്ന് രണ്ട് ഹെലികോപ്​ടറുകള്‍ എത്തിയത്​. മദ്ദുർ റേഞ്ചിലെ ഹിരിക്കരെയിലെ ഡാമിൽനിന്ന്​ വെള്ളം ശേഖരിച്ച ശേഷം കാരടിക്കല്‍, ചമ്മനഹള്ള മേഖലകളിലെ തീകെടുത്തുകയായിരുന്നു. തുടർന്ന്​ ബെലഗുഡ്​ഡ, കനിവെ ക്ഷേത്ര പരിസരത്തും തീ പടരാതിരിക്കാൻ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. ഇരുട്ടിയതോടെ ആദ്യദിനത്തിലെ പ്രവർത്തനം അവസാനിപ്പിച്ച ഹെലികോപ്​ടറുകൾ ചൊവ്വാഴ്​ച രാവിലെ വീണ്ടും രക്ഷാപ്രവർത്തനത്തിനിറങ്ങും. തിങ്കളാഴ്​ച ഏകദേശം 30,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്തതായി വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സാധാരണ മണിക്കൂറിൽ അഞ്ച്​ കിലോമീറ്റർ വേഗത്തിൽ മാത്രം കാറ്റുവീശുന്ന ഇൗ വനമേഖലയിൽ ഇപ്പോൾ മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുന്നത്​ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്​. തിങ്കളാഴ്​ചയോടെ കൂടുതൽ സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനായി ബന്ദിപ്പൂർ മേഖലയിൽ എത്തി. വിവിധ ഭാഗങ്ങളിലായി 600ഒാളം പേർ വനംവകുപ്പ്​, അഗ്​നി രക്ഷാസേന ഉദ്യോഗസ്​ഥർക്കൊപ്പം സേവനത്തിൽ പങ്കാളികളായിട്ടുണ്ട്​. രക്ഷാപ്രവർത്തകർക്ക്​ ആവശ്യമായ കുപ്പിവെള്ളവും മറ്റു സഹായങ്ങളും എത്തിച്ചുനൽകാൻ സാമൂഹിക മാധ്യമങ്ങളിലൂടെ വനംവകുപ്പ്​ ആഹ്വാനംചെയ്​തു. സഹായവസ്​തുക്കൾ മൈസൂരു മൃഗശാല പരിസരത്ത്​ എത്തിക്കണമെന്ന്​ അവർ അറിയിച്ചു.

അതേസമയം, ബന്ദിപ്പൂര്‍ വനത്തിലെ കാട്ടുതീയിൽ ചത്ത മൃഗങ്ങളുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്​. ബന്ദിപ്പൂരിൽ ഇതുവരെ വന്യമൃഗങ്ങള്‍ ചത്തതായി സ്ഥിരീകരിച്ചിട്ടില്ല. ചൂടേൽക്കു​േമ്പാൾ ഇവ ഓടി സുരക്ഷിത കേന്ദ്രത്തിലേക്ക് പോവുകയാണ് ചെയ്യുന്നതെന്ന് വനപാലകര്‍ പറഞ്ഞു. എന്നാൽ, ഉരഗങ്ങളും മാളത്തിൽ കഴിയുന്ന ചെറുജീവികളും അടക്കമുള്ളവ ചത്തിട്ടുണ്ടാവുമെന്നും തീയടങ്ങിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ എന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവർ ചൂണ്ടിക്കാട്ടി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bandipur Forest Firemalayalam news
News Summary - bandipur forest fire- india news
Next Story