Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രാൻസ്‍ജെൻഡർ രക്തദാന...

ട്രാൻസ്‍ജെൻഡർ രക്തദാന നിരോധനം തുടരും

text_fields
bookmark_border
ട്രാൻസ്‍ജെൻഡർ രക്തദാന നിരോധനം തുടരും
cancel

ന്യൂഡൽഹി: ട്രാൻസ്‍ജെൻഡർ, സ്വവർഗാനുരാഗികൾ, ലൈംഗിക തൊഴിലാളികൾ എന്നിവരുടെ രക്തദാനത്തിനുള്ള നിരോധനം തുടരാനാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വിശാലമായ പൊതുജന താൽപര്യം മുൻനിർത്തി നിരോധനം അനിവാര്യമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ നാഷനൽ ബ്ലഡ് ട്രാൻസ്‍ഫ്യൂഷൻ കൗൺസിലും എയ്ഡ്‌സ് നിയന്ത്രണ സംഘടനയും രക്തദാതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹരജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ട്രാൻസ്‍ജെൻഡർ, സ്വവർഗാനുരാഗികൾ, ലൈംഗിക തൊഴിലാളികൾ എന്നിവർക്ക് എച്ച്.ഐ.വി, എയ്ഡ്‌സ് സാധ്യത കൂടുതലുള്ളതുകൊണ്ടാണ് രക്തദാനത്തിൽനിന്ന് അവരെ വിലക്കിയതെന്ന് കേന്ദ്രം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Transgendersblood donationsSupreme Court
News Summary - Ban on transgender blood donation will continue
Next Story