Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോപുലർ ഫ്രണ്ട് നിരോധനം ക്രൂരമായ നടപടി; പിന്തുണക്കാനാവില്ല -ഉവൈസി

text_fields
bookmark_border
പോപുലർ ഫ്രണ്ട് നിരോധനം ക്രൂരമായ നടപടി; പിന്തുണക്കാനാവില്ല -ഉവൈസി
cancel

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും (പി.എഫ്‌.ഐ) അതിന്റെ അനുബന്ധ സംഘടനകൾക്കും മേൽ ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ നിരോധനത്തെ അപലപിച്ച് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി. ചില വ്യക്തികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് സംഘടനയെ തന്നെ കുറ്റപ്പെടുത്തുന്നതും നിരോധിക്കുന്നതും ന്യായമല്ല എന്നും അദ്ദേഹം പറഞ്ഞു.

പി.എഫ്‌.ഐയുടെ രീതിക​ളെ താൻ എല്ലായ്‌പ്പോഴും എതിർത്തിരുന്നെങ്കിലും സംഘടനക്കെതിരായ ക്രൂരവും അപകടകരവുമായ നിരോധനത്തെ പിന്തുണക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ എല്ലായ്‌പ്പോഴും പി.എഫ്‌.ഐയുടെ സമീപനത്തെ എതിർക്കുകയും ജനാധിപത്യ സമീപനത്തെ പിന്തുണക്കുകയും ചെയ്യുമെങ്കിലും, പി.എഫ്‌.ഐയുടെ ഈ നിരോധനത്തെ പിന്തുണക്കാൻ കഴിയില്ല' -അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായം തുറന്നുപറയാൻ ആഗ്രഹിക്കുന്ന ഏതൊരു മുസ്ലീമിനും ഇത് വിലക്ക് ആണെന്നും ഉവൈസി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ban on PFI: AIMIM's Owaisi says 'draconian' action cannot be supported
Next Story