തമിഴ്നാട്ടിൽ മൂന്ന് മാസത്തേക്ക് മദ്യശാലകൾ അടച്ചിടണമെന്ന് ഹൈകോടതി
text_fieldsചെന്നൈ: മൂന്ന് മാസത്തേക്ക് മദ്യഷോപ്പുകൾ അടച്ചിടാൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. ദേശീയ പാതയിൽ നിന്ന് 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള ശ്രമത്തിനെതിരെ ഡി.എം.കെ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ദേശീയ- സംസ്ഥാന പാതകൾ ജില്ല കോർപ്പറേഷൻ പാതകളായി പരിവർത്തനം ചെയ്യാനുള്ള സംസ്ഥാന സർക്കാർ ശ്രമം തടയണമെന്നാവശ്യപ്പെട്ടാണ് ഡി.എം.കെ ഹൈകോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധി മറികടക്കാനാണ് ദേശീയ-സംസ്ഥാന പാതകൾ പുനർനാമകരണം ചെയ്യുന്നതെന്നാണ് ഡി.എം.കെയുടെ വാദം.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ ഏപ്രിൽ ഒന്നു മുതൽ അടച്ചിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എക്സൈസ് വർഷം മാർച്ചിൽ അവസാനിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും ഉത്തരവ് ബാധകമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
