Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയില്‍ ജൂണ്‍ 30...

യു.പിയില്‍ ജൂണ്‍ 30 വരെ പൊതുവിടങ്ങളില്‍ ഒത്തുകൂടുന്നതിന്​ വിലക്ക്

text_fields
bookmark_border
യു.പിയില്‍ ജൂണ്‍ 30 വരെ പൊതുവിടങ്ങളില്‍ ഒത്തുകൂടുന്നതിന്​ വിലക്ക്
cancel

ലഖ്​നോ: കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് പൊതുവിടങ്ങളിലെ ഒത്തുകൂടലുകള്‍ വ ിലക്കി ഉത്തര്‍പ്രദേശ് സർക്കാർ. റമദാന്‍ ദിനങ്ങളില്‍ ജനങ്ങള്‍ വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്തണമെന്നും മുഖ ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.

പൊതുവിടങ്ങളിലെ ഒത്തുകൂടലുകള്‍ തടയാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിർദേശം നൽകിയതായി നല്‍കി. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ എടുക്കും. കോവിഡ്​ വ്യാപനത്തിന്​ ​കാരണമാവുന്ന തരത്തിലുള്ള ഒരു പരിപാടികളും എവിടെയും നടക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ 1,604 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിരിക്കുന്നതില്‍ കൂടുതലും തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനവുമായി ബന്ധപ്പെട്ടവരിലാണെന്നും കൂടുതല്‍ തബ്​ലീഗ്​ പ്രവർത്തകരരെ കണ്ടെത്തുകയും പരിശോധന നടത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news#Covid19Uttar Pradesh
News Summary - UP ban gatherings till June 30 - India news
Next Story