Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടുവ സ​േങ്കതങ്ങളിൽ...

കടുവ സ​േങ്കതങ്ങളിൽ ചിത്രീകരണം നടത്താൻ ബി.ബി.സിക്ക് അനുമതിയില്ല

text_fields
bookmark_border
കടുവ സ​േങ്കതങ്ങളിൽ ചിത്രീകരണം നടത്താൻ ബി.ബി.സിക്ക് അനുമതിയില്ല
cancel

​കൊൽക്കത്ത: ഇന്ത്യയിലെ കടുവ സ​​േങ്കതങ്ങളിൽ ചിത്രീകരണം നടത്താൻ ബി.ബി.സി സംഘത്തിന്​ അനുമതി നൽകരുതെന്ന്​ വനം–പരിസ്ഥിതി മ​​ന്ത്രാലയം. ബി.ബി.സി ദക്ഷിണേഷ്യൻ കറസ്​പോണ്ടൻറ്​ ജസ്​റ്റിൻ റൗലറ്റിനും സംഘാംഗങ്ങൾക്കും ഇന്ത്യൻ കടുവ സ​േങ്കതങ്ങളിൽ പ്രവേശിക്കാനും ചിത്രീകരണം നടത്താനും അനുമതി നൽകരുതെന്നാണ്​ വനം മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

ബി.ബി.സി സംഘാംഗങ്ങൾക്ക്​ വിസ അനുവദിക്കരുതെന്നും അഞ്ചു വർഷത്തേക്ക്​ അനുമതി നിഷേധിക്കണമെന്നുമാണ്​ ആവശ്യം. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.റ്റി.സി.എ) അസി.ഇൻസ്​പെക്​ടർ ജനറൽ വൈഭവ്​ സി. മാത്തുറാണ്​ ബി.ബി.സിയെ ദേശീയോദ്യാനങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ നിവേദനം നൽകിയിരിക്കുന്നത്​.

അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ കണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയുന്നതിന് ഗാർഡുകൾക്ക്​ നൽകിയ അധികാരത്തെ പരിഹസിച്ചുകൊണ്ട്​ ‘‘വൺ വേൾഡ്​: കില്ലിങ്​ ഫോർ കൺസർവേഷൻ’ എന്ന പേരിൽ റൗലറ്റും സംഘവും ഡോക്യുമ​െൻററി തയാറാക്കി സംപ്രേക്ഷണം ചെയ്​തിരുന്നു. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഒറ്റ​െകാമ്പൻ കണ്ടാമൃഗങ്ങളുള്ള കാസിരംഗയിൽ വേട്ടക്കാരെ കണ്ടാൽ വെടിവെച്ചു കൊല്ലാൻ ഗാർഡുകൾ അധികാരം നൽകിയിട്ടുണ്ട്​. ഇതിനെതിരെയാണ്​ ബി.ബി.സി ഡോക്യുമ​െൻററി ചിത്രീകരിച്ചത്​.

പരിസ്ഥിതി മ​ന്ത്രാലയത്തിന്​ സമർപ്പിച്ച സംഗ്രഹത്തിൽ നിന്ന്​ വ്യത്യസ്​തമായാണ്​ കാസിരംഗയിൽ നിന്ന്​ ഡോക്യുമ​െൻററി ചിത്രീകരിച്ചത്​. മന്ത്രാലയത്തി​​െൻറ അനുമതി കൂടാതെ സൂര്യാ​സ്തമയത്തിനു ശേഷവും ചിത്രീകരണം നടത്തിയെന്നും എൻ.റ്റി.സി.എ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്​ ബി.ബി.സി സംഘം ​ഡോക്യുമ​െൻററി എടുത്തത്​. ​തെറ്റായ സംഗ്രഹം സമർപ്പിച്ച്​ ഇന്ത്യയിലെ വന്യജീവി സംരക്ഷണം മോശമാണെന്ന്​ വരുത്തി തീർക്കുകയാണ്​ ചെയ്​തെന്നും അതിനാൽ നിർമ്മാതാവ്​ ജസ്​റ്റിൽ റൗലറ്റിനെ കരിമ്പട്ടികയിൽ ഉൾപ്പെടുതി ബി.ബി.സിക്ക്​ തെറ്റുതിരുത്താൻ നിയമപരമായി താക്കീത്​ ചെയ്യണമെന്നുമാണ്​ എൻ.റ്റി.സി.എ ആവശ്യപ്പെട്ടിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bbctiger reserve
News Summary - ban BBC from tiger Reseves in India
Next Story