Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ 3ജി, 4ജി ഇൻറർനെറ്റ് നിരോധനം 24 വരെ തുടരും
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിൽ 3ജി, 4ജി ഇൻറർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഫെബ്രുവരി 24 വരെ തുടരുമെന്ന് ഭരണകൂടം. 2ജി ഇൻറർനെറ്റ് സേവനങ്ങൾ തുടർന്ന് ലഭ്യമാകും. 1400 വെബ്സൈറ്റുകൾ മാത്രമാവും 2ജി ഇൻറർനെറ്റ് ഉപയോഗിച്ച് ലഭ്യമാകുക.
സമാധാനത്തെ തകർക്കാനുള്ള ചില ശ്രമങ്ങളുണ്ടാവുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈയൊരു സാഹചര്യത്തിൽ ഇൻറർനെറ്റ് സേവനം റദ്ദാക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് ജമ്മുകശ്മീർ ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നത്. ഇൻറർനെറ്റ് ലഭ്യമാവുന്നവർ പ്രകോപനപരമായ കാര്യങ്ങൾ അപ്ലോഡ് ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ജനുവരി 24നാണ് ജമ്മുകശ്മീരിൽ 2ജി മൊബൈൽ സംവിധാനം പുനഃസ്ഥാപിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് കശ്മീരിൽ ഇൻറർനെറ്റ് സേവനം റദ്ദാക്കിയത്.
Next Story
