ഇന്ന് ബലിപെരുന്നാൾ
text_fieldsകോഴിക്കോട്: അരുതായ്മകളോട് കലഹിച്ച് അനീതിക്കും ഏകാധിപത്യത്തിനുമെതിരെ ദൈവമാർഗത്തിൽ നിലകൊണ്ട പ്രവാചകൻ ഇബ്രാഹീമിെൻറ ജീവിതസ്മരണകൾ അയവിറക്കി ലോകമെങ്ങുമുള്ള വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ചരിത്രപുരുഷനായ ഇബ്രാഹീം നബിയുടെ ത്യാഗപൂർണമായ ജീവിതവും അദ്ദേഹം നേരിടേണ്ടിവന്ന കടുത്ത ദൈവികപരീക്ഷണങ്ങളും അനുസ്മരിച്ച് ലക്ഷക്കണക്കിന് വിശ്വാസികൾ മക്കയിൽ ഹജ്ജ് കർമം നിർവഹിക്കുേമ്പാൾതന്നെയാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തെ ലൗജിഹാദായി ചിത്രീകരിക്കരുതെന്ന് തിരുവനന്തപരും പാളയം ഇമാം പറഞ്ഞു. മുത്തലാഖ് കേസിലെ വിധി ഏക സിവിൽ കോഡിലേക്കുള്ള കച്ചവടമാക്കരുതെന്നും മതപണ്ഡിതരുമായി ആലോചിച്ച ശേഷം വേണം നിയമനിർമാണം ആരംഭിക്കാനെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോഴിക്കോട് മര്‍ക്കസ് ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് റഊഫ് സഖാഫി നേതൃത്വം നല്കി. മലപ്പുറം എടവണ്ണപ്പാറയില്‍ നടന്ന ഈദ്ഗാഹിന് ജമാ അത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി.ആരിഫലിയാണ് നേതൃത്വം നല്‍കിയത്.
പൊന്നാനി വലിയ ജുമാ അത്ത് പള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് അബ്ദുള്ള ബാഖവി ഇയ്യാട് നേതൃത്വം നല്കി. പൊന്നാനിയില്‍ നടന്ന സംയുക്ത ഈദ് ഗാഹിന് അബ്ദുള്‍ ഹഖീം നദ് വിയാണ് നേതൃത്വം നല്‍കിയത്. കാസര്‍കോട് മാലിക് ദിനാര്‍ ജുമാ മസ്ജിദില്‍ മജീദ് ബാഖവിയും കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ യു.പി സിദ്ദീഖ് മാസ്റ്ററും പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്കി. കല്‍പ്പറ്റ ടൗണ്‍ ജുമാ മസ്ജിദിലും പാലക്കാട് സിറ്റി ജുമാ മസ്ജിദിലും നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
