Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാമരാജ്​ മെഡിക്കൽ...

ചാമരാജ്​ മെഡിക്കൽ കോളജ്​ ക്വാർ​േട്ടഴ്​സിൽ കരിമ്പുലിയെത്തി

text_fields
bookmark_border
balck panther
cancel

ബംഗളൂരു: ചാമരാജ്​ നഗർ ഇൻസ്​റ്റിറ്റ്യുട്ട്​ ഒാഫ്​ മെഡിക്കൽ സയൻസസി​ലെ (സിംസ്​) ഡോക്​ടർമാരുടെ ക്വാർ​േട്ടഴ്​സിൽ കരിമ്പുലി കടന്നുകൂടി. ജനുവരി രണ്ടിന്​ നടന്ന സംഭവത്തി​െൻറ സി.സി.ടി.വി ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നതോടെ സംഭവം വൈറലാവുകയായിരുന്നു. സിംസ്​ കാമ്പസിലെ ക്വാർ​േട്ടഴ്​സിൽ രാത്രി 9.30 ഒാടെയാണ്​ പുലിയിറങ്ങിയത്​. വരാന്തയിൽ എത്തിപ്പെട്ട പുലി ഒാടുന്നതും പുറത്തുകടക്കുന്നതിന്​ മുമ്പ്​ സമീപത്തെ മുറിയിലേക്ക്​ നോക്കുന്നതും വിഡിയോ ദൃശ്യത്തിലുണ്ട്​.

'കർണാടകയിൽ കോളജ്​ പരിശോധനക്ക്​ കരിമ്പുലിയെത്തിയപ്പോൾ' എന്ന തലക്കെട്ടിൽ ​​െഎ.എഫ്​.എസ്​ ഒാഫിസറായ പ്രവീൺ കസ്വാൻ ആണ്​ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. കരിമ്പുലികൾ സാധാരണ പുലികളാണെന്നും ശരീരത്തിൽ മെലാനി​െൻറ അളവിലുള്ള വ്യത്യാസമാണ്​ അവയുടെ നിറത്തിന്​ കാരണമാകുന്നതെന്നും അദ്ദേഹം കുറിച്ചു. ഇൗ ട്വീറ്റ്​ മണിക്കൂറുകൾക്കകം ആയിരക്കണക്കിന്​ പേരാണ്​ പങ്കുവെച്ചത്​. 'ബഗീര അഡ്​മിഷനുവേണ്ടിയെത്തി' എന്നായിരുന്നു രസകരമായ ഒരു റീട്വീറ്റ്​.

കടുവ സംരക്ഷണ വനമേഖലക്ക്​ സമീപത്താണ്​ സിംസ്​ സ്​ഥിതി ചെയ്യുന്നതെന്ന്​ ചൂണ്ടിക്കാട്ടിയ സ്​ഥാപന ഡയറക്​ടറും ഡീനുമായ ഡോ. ജി.എം. സഞ്​ജീവ്​ കാമ്പസിൽ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സ്​ഥിരീകരിച്ച​ു. മെഡിക്കൽ കോളജി​െൻറ ആശുപത്രിക്ക്​ സമീപത്തല്ല പുലിയെ കണ്ടത്​. യാദപുര വില്ലേജിലെ കോളജ്​ കാമ്പസിലാണ്​ ഡോക്​ടർമാരുടെ ക്വാർ​േട്ടഴ്​സ്​ സ്​ഥിതി ​െചയ്യുന്നതെന്നും ആശുപത്രി സ്​ഥിതി ​െചയ്യുന്നത്​ എട്ടു കിലോമീറ്റർ അകലെ ചാമരാജ്​ നഗർ ടൗണിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മിനിറ്റോളം മാത്രമാണ്​ പുലി ക്വാർ​േട്ടഴ്​സിനകത്തുണ്ടായിരുന്നതെന്നും അനിഷ്​ട സംഭവങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിലിഗിരി രംഗനാഥ സ്വാമി ടെമ്പിൾ (ബി.ആർ.ടി) ​ൈടഗർ റിസർവിന്​ സമീപത്തായാണ്​ യാദപുര ഗ്രാമം. 2019ൽ ഉത്തരാഖണ്ഡിലെ ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പുള്ളിപ്പുലി പ്രവേശിച്ചതായി റിപ്പോർട്ട്​ പുറത്തുവന്നിരുന്നു.

അതേസമയം, ചാമരാജ്​ നഗറിലെ മലെ മഹേശ്വര ഹിൽസ്​ (എം.എം ഹിൽസ്​) വന്യജീവി സ​േങ്കതത്തിലും ബി.ആർ.ടി ​ൈടഗർ റിസർവിലും ആഴ്​ചകൾക്കു മുമ്പാണ്​ കരിമ്പുലിയെ ആദ്യമായി കണ്ടെത്തിയത്​. കാമറ കെണിയിലാണ്​ കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്​. സാധാരണ കബനി, ബന്ദിപ്പൂർ, നാഗർഹോളെ വനമേഖലയിൽ കാണാറുള്ള ​ കരിമ്പുലിയെ ആദ്യമായാണ്​ ബി.ആർ.ടിയിലും എം.എം ഹിൽസിലും കാണുന്നതെന്ന്​ വനംവകുപ്പ്​ ഉദ്യോഗസ്​ഥർ വെളിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black Pantherwild
News Summary - balck panther at chamaraj
Next Story