കള്ളപ്പണത്തിനെതിരെ നടപടി; ഇന്ത്യക്ക് പിന്തുണയുമായി സ്വിറ്റ്സർലൻഡ്
text_fieldsന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ കേന്ദ്ര സർക്കാർ നടപടിക്ക് പിന്തുണയുമായി സ്വിറ്റ്സർലൻഡ് പ്രസിഡൻറ് ഡോറിസ് ല്വതാർഡ്. കള്ളപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ പ്രതിജ്ഞാബദ്ധമാണെന്ന് അവർ വ്യക്തമാക്കി. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിെൻറ 70ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സ്വിസ് എംബസിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രസിഡൻറ്.
‘‘ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാണ്. ഏഴു പതിറ്റാണ്ടായി നമ്മൾ പരസ്പരം സംസാരിക്കുന്നു. ഉപദേശങ്ങൾ നൽകുകയും പാഠങ്ങൾ ഉൾക്കൊള്ളുകയും െചയ്യുന്നു. ഇൗ ബന്ധം ഇന്നും തുടരുന്നതിെൻറ അടിസ്ഥാനം ഇതെല്ലാമാണ്. ഇന്ത്യയിൽനിന്നുള്ള കള്ളപ്പണം നിക്ഷേപിക്കപ്പെട്ടതിെൻറ വിവരങ്ങൾ െെകമാറാൻ സന്നദ്ധമാണ്. ഇതിനായി പാർലെമൻറിെൻറ അംഗീകാരം കാത്തിരിക്കുകയാണെന്നും ല്വതാർഡ് പറഞ്ഞു.
നാലു ദിവസത്തെ സന്ദർശനത്തിനെത്തിയ അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ച് ചർച്ചനടത്തി. കള്ളപ്പണത്തിനെതിരായ നീക്കങ്ങൾ ഇരു നേതാക്കളുടെയും ചർച്ചകളിൽ പ്രധാന വിഷയമായി. 250ലേറെ സ്വിസ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. 140 ഇന്ത്യൻ സ്ഥാപനങ്ങൾ സ്വിറ്റ്സർലൻഡിലുണ്ട്. റെയിൽവേ, ടൂറിസം, ഡിസൈൻ തുടങ്ങിയ മേഖലകളിൽ പരസ്പരം സഹകരിക്കാനും വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
