Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ മന്ത്രി ബാലസാഹേബ് പാട്ടീലിന് കോവിഡ്
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ ഒരംഗത്തിന് കൂടി കോവിഡ്. സഹകരണ-വിപണന മന്ത്രി ബാലസാഹേബ് പാട്ടീലാണ് കോവിഡ് ബാധിച്ചത്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ മന്ത്രി പോസിറ്റീവാണെന്ന് കണ്ടെത്തിയതായി പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് അതിവ്യാപനമുണ്ടായ മഹാരാഷ്ട്രയിൽ രോഗം ബാധിച്ച ഏഴാമത്തെ കാബിനറ്റ് അംഗമാണ് പാട്ടീൽ. നേരത്തെ ജിതേന്ദ്ര അവാദ്, അശോക് ചവാൻ, ധനഞ്ജയ് മുണ്ഡെ, അസ്ലം ഷെയ്ഖ്, അബ്ദുൾ സത്താർ, സഞ്ജയ് ബൻസോഡ് എന്നിവ കോവിഡ് പോസിറ്റീവായിരുന്നു.
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ബാലസാഹേബ് പാട്ടിലിനെ കാരാദിലെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മഹാരാഷ്ട്രയിൽ നിലവിൽ 151865 കോവിഡ് ബാധിതരാണുള്ളത്. 19427 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു.
Next Story

