Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ ക്രൂരമായി മർദിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ

text_fields
bookmark_border
ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ ക്രൂരമായി മർദിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ
cancel

ന്യൂഡൽഹി: ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ ക്രൂരമായി മർദിച്ച് ബജ്രംഗ ദൾ പ്രവർത്തകർ. മധ്യപ്രദേശിലെ കാണ്ഡവയിൽ ബുധനാഴ്ചയാണ് സംഭവം. ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് യുവാക്കൾ തയാറെടുക്കുന്നതിനിടെയാണ് മർദന​മുണ്ടായത്.

ഷിദാ ഗ്രാമത്തിൽ നിന്നും രണ്ട് മുസ്‍ലിം യുവാക്കൾ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ ബജ്രംഗ് ദൾ പ്രവർത്തകർ തടഞ്ഞുനിർത്തി ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇവരുടെ കൈവശം ബീഫുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. അതേസമയം, തങ്ങൾ ആട്ടിറിച്ചയാണ് കൊണ്ടു വന്നതെന്ന് ആൾക്കൂട്ടത്തോട് യുവാക്കൾ പറഞ്ഞുവെങ്കിലും ഇത് ചെവിക്കൊള്ളാൻ ബജ്രംഗ് ദൾ പ്രവർത്തകർ തയാറായില്ല.

പിന്നീട് പൊലീസെത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തി സ്റ്റേഷനിലേക്ക് മാറ്റിയത്. സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. യുവാക്കൾക്കെതിരെയും ഇവരെ മർദിച്ചവർക്കെതിരെയുമാണ് കേസ്. യുവാക്കളിൽ നിന്നും പിടിച്ചെടുത്ത ഇറച്ചി വിശദപരിശോധനക്കായി അയക്കും. ശരിയായ ദിശയിൽ തന്നെ കേസിന്റെ അന്വേഷണം മുന്നോട്ട് പോകുമെന്നും മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bajrang Dal workers thrash 2 men for carrying beef on Eid in Madhya Pradesh
Next Story