Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രണയദിനം ആഘോഷിക്കാെനത്തിയവരെ ബജ്റംഗ്ദൾ പ്രവർത്തകർ അടിച്ചോടിച്ചു
text_fieldsbookmark_border
അഹമ്മദാബാദ്: പ്രണയദിനം ആഘോഷിക്കാെനത്തിയവരെ ബജ്റംഗ്ദൾ പ്രവർത്തകർ അടിച്ചോടിച്ചു. സബർമതി പുഴയോരത്ത് ഒത്തു ചേർന്നവരെയായിരുന്നു പ്രവർത്തകർ വടിയുമായെത്തി ഒാടിച്ച് വിട്ടത്. ബജറംഗ്ദൾ അടക്കമുള്ള സംഘടനകൾ വലൈൻറൻസ് ഡേ പോലുള്ള ആഘോഷങ്ങൾ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതായി ആരോപണമുന്നയിച്ചിരുന്നു.
വടിയുമേന്തി ജെയ് ശ്രീരാം എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ 25ഒാളം ബജ്റംഗ്ദൾ പ്രവർത്തകർ പുഴയുടെ മുന്നിലുള്ള റോഡിൽ നിൽകുകയായിരുന്ന യുവതീ യുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. പേടിച്ചോടിയ കമിതാക്കളെ പിന്തുടരാനും പ്രവർത്തകർ ശ്രമിച്ചു. ഭീതി പരത്തിയ പത്ത് മിനിറ്റുകൾക്ക് ശേഷമാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
