പ്രണയദിനത്തിൽ പ്രത്യേക പരിപാടികൾ പാടില്ലെന്ന് ബജ്റംഗദൾ
text_fieldsഹൈദരാബാദ്: പ്രണയദിനത്തിൽ പബ്ബുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കരുതെന്ന് ബജ്റംഗദൾ. ഹൈദരാബാദിലെ ബൻജാര, ജൂബിലി ഹിൽസ് ഏരിയകളിലെ പബ്ബുടമകളോടാണ് െഫബ്രുവരി14 വാലെെൻറയിൻസ് ദിനത്തിൽ പ്രത്യേക ആഘോഷങ്ങൾ പാടില്ലെന്ന് വിലക്കിയിരിക്കുന്നത്. വാലെെൻറയിൻസ് ഡേ ഭാരതസംസ്കാരത്തിന് ചേർന്നതല്ലെന്നും അതിനാൽ ഫെബ്രുവരി 14 ന് യാതൊരുവിധ പരിപാടികളും സംഘടിപ്പിക്കരുതെന്നും ബജ്റംഗദൾ ആവശ്യപ്പെട്ടു.
യുവാക്കൾ ഇന്ത്യൻ സംസ്കൃതിയെ ബഹുമാനിക്കുന്നില്ലെന്നും പാശ്ചാത്ത സംസ്കാരത്തെ അനുകരിക്കുന്ന പ്രവണതയാണുള്ളതെന്നും ബജ്റംഗദൾ നേതാവ് വിശാൽ പ്രസാദ് പറഞ്ഞു. പ്രണയദിനം പോലുള്ള ആഘോഷങ്ങൾ ചെറുപ്പക്കാരുടെ തൊഴിലിനെ പോലും ബാധിക്കുന്നുണ്ട്. ഇത്തരക്കാർ പൊതുസമൂഹത്തിന് തന്നെ ശല്യമാണെന്നും വിശാൽ പ്രസാദ് പറഞ്ഞു.
െഹൈദരാബാദ് നഗരത്തിലെ കടകളിലും ഗിഫ്റ്റ് ഷോപ്പുകളിലും പ്രണയദിന സമ്മാനങ്ങളുടെ വൻ വിൽപനയാണ് നടക്കുന്നത്. പ്രണയദിനത്തോടനുബന്ധിച്ച് നഗരത്തിൽ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
