കാലിക്കടത്ത് വാഹനം തടഞ്ഞ് അക്രമിച്ചു; ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബിറവയിൽ കന്നുകാലികളെ കൊണ്ടുവരികയായിരുന്ന വാഹനം തീവ്ര ഹിന്ദുത്വ സംഘടന ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞ് അക്രമിച്ചു.
സംഭവത്തിൽ കടണ്ടലെ സ്വദേശി സുധീർ ഷെട്ടി (36), സൂറത്ത്കൽ സ്വദേശി ധനരാജ്(37) എന്നിവരെ മൂഡ്ബിദ്രി പൊലീസ് ഇൻസ്പെക്ടർ പി.ജി.സന്ദേശും സംഘവും അറസ്റ്റ് ചെയ്തു. അഞ്ചുപേർ ഒളിവിലാണ്. അനധികൃതമായി കന്നുകാലികളെ കടത്തുന്നുവെന്നാരോപിച്ചാണ് ഞായറാഴ്ച പുലർച്ചെയാണ് ആക്രമണം.
കാർക്കള ബജഗോളിയിലെ നിന്നും വിലകൊടുത്തുവാങ്ങിയ കാളക്കുട്ടിയെ മൂഡബിദ്രിയിലേക്ക് കൊണ്ടുവരവെയാണ് ആക്രമണം. ബിറവയിലെ കൂസപ്പ പൂജാരിയും വാഹനം ഉടമ സംഗബെട്ടുവിലെ അബ്ദുർ റഹ്മാനുമാണ് ആക്രമണത്തിനിരയായത്. ബജ്‌റംഗ്ദൾ പ്രവർത്തകർ ഇരുവരെയും ക്രൂരമായി മർദിക്കുകയും വാഹനം തകർക്കുകയും ചെയ്തു.
കൊണ്ടുവരാനുള്ള രേഖകൾ കാണിച്ചിട്ടും ആക്രമണം തുടരുകയായിരുന്നുവെന്ന് മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ കഴിയുന്ന കൂസപ്പ പൂജാരി പറഞ്ഞു. പരിക്കേറ്റ് ഇവരെ മൂഡ്ബിദ്രിയിലെ ആൽവാസ് ആശുപത്രിയിലും തുടർന്ന് മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

