Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധ്രുവ് റാഠിക്ക് പുതിയ വാറണ്ട്, എട്ട് വർഷം മുമ്പത്തെ മാനനഷ്ടകേസിൽ; നടപടി ഡൽഹി കോടതിയുടേത്

text_fields
bookmark_border
ധ്രുവ് റാഠിക്ക് പുതിയ വാറണ്ട്, എട്ട് വർഷം മുമ്പത്തെ മാനനഷ്ടകേസിൽ; നടപടി ഡൽഹി കോടതിയുടേത്
cancel

ന്യൂഡൽഹി: യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠിക്കെതിരെ പുതിയ വാറണ്ട്. 2018ലെ മാനനഷ്ടക്കേസിലാണ് ജാമ്യം ലഭിക്കാവുന്ന വാറണ്ട് ഡൽഹി കോടതി പുറപ്പെടുവിച്ചത്. ബി.ജെ.പി ഐ.ടി സെൽ അംഗമായിരുന്ന വികാസ് സംസ്കൃത്യായൻ നൽകിയ പരാതിയിലാണ് നടപടി.

സമൻസ് നൽകാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഹുൽ ജെയിൻ വാറണ്ട് പുറപ്പെടുവിച്ചത്.

ബി.ജെ.പി ഐ.ടി സെൽ പാർട്ട് II എന്ന പേരിൽ ധ്രുവ് റാഠി യൂട്യൂബിൽ പ്രസിദ്ധീകരിച്ച വിഡിയോയിൽ തനിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാണ് പരാതിക്കാരനായ വികാസ് സംസ്കൃത്യായൻ ആരോപിക്കുന്നത്. ജർമനിയിൽ സ്ഥിരതാമസമാക്കിയ ധ്രുവ് റാഠി തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചു എന്നാണ് വികാസ് സംസ്കൃത്യായൻ പറയുന്നത്.

നേരത്തെ ഒക്ടോബർ 12ന്, കേസിൽ പരാതിക്കാരൻ സമർപ്പിച്ച ഹരജിയെ തുടർന്ന് റാഠിക്ക് പുതിയ സമൻസ് പുറപ്പെടുവിച്ചിരുന്നു. ധ്രുവ് റാഠി നിലവിൽ ഇന്ത്യയിലുണ്ടെന്ന വിവരം ഉയർന്നതിനെത്തുടർന്ന് പരാതിക്കാരൻ സമർപ്പിച്ച അടിയന്തര ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ ഈ നടപടി. വർഷങ്ങളായി ധ്രുവ് വിദേശത്തായതിനാൽ നടപടികൾ ആരംഭിച്ചതുമുതൽ സമൻസ് നൽകാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ഹരിയാനയിലെ വിലാസത്തിലോ ഇന്ത്യയിലോ ഉള്ളതിനാൽ നേരിട്ട് സമൻസ് കൈമാറാൻ അനുമതി നൽകണമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടുകയായിരുന്നു.

2018 മെയ് മാസത്തിലാണ് ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലിൽ 'ബി.ജെ.പി ഐ.ടി സെൽ പാർട്ട് II' എന്ന പേരിൽ ഒരു വിഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഈ വിഡിയോ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാൾ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ റീ-ട്വീറ്റ് ചെയ്തിരുന്നു. അരവിന്ദ് കെജ്‌രിവാളിനെതിരെയും മുൻപ് ഇതേ വിഷയത്തിൽ കേസ് നിലവിലുണ്ടായിരുന്നു. വിദേശത്തായതിനാൽ 2019 ജൂലൈ 23 മുതൽ ധ്രുവ് റാഠിക്ക് നേരിട്ട് സമൻസ് കൈമാറാൻ സാധിച്ചിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bailable warrants against YouTuber Dhruv Rathee in 2018 case
Next Story