Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമങ്ങളോട്​...

മാധ്യമങ്ങളോട്​ മിണ്ടരുത്; വരവരറാവുവിന് ജാമ്യവ്യവസ്ഥകളുമായി എൻ.ഐ.​എ കോടതി

text_fields
bookmark_border
മാധ്യമങ്ങളോട്​ മിണ്ടരുത്; വരവരറാവുവിന് ജാമ്യവ്യവസ്ഥകളുമായി എൻ.ഐ.​എ കോടതി
cancel

മും​ബൈ: ആ​രോ​ഗ്യ പ്ര​ശ്​​ന​ത്തെ​തു​ട​ർ​ന്ന്​ ഭീ​മ കൊ​റേ​ഗാ​വ്​ കേ​സി​ൽ സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച തെ​ലു​ഗു ക​വി വ​ര​വ​ര​റാ​വു​വി​നു​ള്ള ജാ​മ്യ​വ്യ​വ​സ്ഥ വി​ചാ​ര​ണ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ന്ന​തും മ​റ്റ്​ പ്ര​തി​ക​ളെ​യും സാ​ക്ഷി​ക​ളെ​യും കാ​ണു​ന്ന​തും പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി ജ​ഡ്ജി രാ​ജേ​ഷ്​ ക​ടാ​രി​യ വി​ല​ക്കി. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ മും​ബൈ വി​ട​രു​തെ​ന്ന്​ പ​റ​ഞ്ഞ ജ​ഡ്​​ജി, വ​ര​വ​ര​റാ​വു​വി​നോ​ട്​ കോ​ട​തി സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തു​ത​ന്നെ താ​മ​സി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടും ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ വി​ഡി​യോ വ​ഴി​യും ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശി​ച്ചു. വീ​ട്ടി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. 2021 ഫെ​ബ്രു​വ​രി​യി​ൽ ബോം​​ബെ ഹൈ​കോ​ട​തി​യാ​ണ്​ ആ​റു​മാ​സ​ത്തേ​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കി​യ​ത്. പി​ന്നീ​ട്​ പ​ല​കു​റി​യാ​യി ജാ​മ്യം നീ​ട്ടി​ന​ൽ​കി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ജാ​മ്യം നീ​ട്ടി​ക്കൊ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച ഹൈ​കോ​ട​തി മൂ​ന്നു​മാ​സ​ത്തി​ന​കം ജ​യി​ലി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​വി​ധി​ക്ക​തി​രാ​യ അ​പ്പീ​ലി​ലാ​ണ്​ സു​പ്രീം​കോ​ട​തി വീ​ണ്ടും ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varavararao
News Summary - bail with new condition; NIA court bars varavararao from being open to media
Next Story