െഎ.ആർ.സി.ടി.സി അഴിമതി: റാബ്റിക്കും തേജസ്വിക്കും ജാമ്യം
text_fieldsന്യൂഡൽഹി: െഎ.ആർ.സി.ടി.സി ഹോട്ടലുകൾ നടത്താനുള്ള കരാർ നൽകിയതിൽ അഴിമതി നടത്തിയെന്ന കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിെൻറ ഭാര്യ റാബ്റി ദേവിക്കും മകൻ തേജസ്വി യാദവിനും ജാമ്യം.
സി.ബി.െഎ അന്വേഷിക്കുന്ന കേസിൽ കഴിഞ്ഞ ദിവസം ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. മറ്റൊരു പ്രതി ലാലു പ്രസാദ് യാദവ് മറ്റൊരു കേസിൽ ജയിലിലായതിനാൽ ഹാജരായിരുന്നില്ല. കേസ് ഒക്ടോബറിലേക്ക് മാറ്റി.
ഒരു സ്വകാര്യസ്ഥാപനത്തിന് കരാർ നൽകിയതിെൻറ പ്രത്യുപകാരമായി പ്രസ്തുത കമ്പനിയുടെ കീഴിലുള്ള ഭൂമി നാമമാത്ര വിലക്ക്, ആർ.ജെ.ഡി നേതാവു വഴി റാബ്റിയുടെയും തേജസ്വിയുടെയും കൈകളിലെത്തിയെന്നാണ് കേസ്. മുൻ കേന്ദ്രമന്ത്രി കൂടിയായ ആർ.ജെ.ഡി നേതാവ് പ്രേം ചന്ദ്രഗുപ്തയും ഭാര്യയും കേസിൽ പ്രതികളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
