ജാമ്യഹരജികൾ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ വിഷയം, മുൻഗണന നൽകാൻ നിർദേശിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ്
text_fieldsന്യൂഡൽഹി: ജാമ്യഹരജികൾ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ വിഷയമാണെന്നും അതിനാൽ അവയ്ക്ക് മുൻഗണന നൽകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ദിവസവും 10 ട്രാൻസ്ഫർ ഹരജികളും, 10 ജാമ്യഹരജികളും പരിഗണിക്കാൻ എല്ലാ സുപ്രീംകോടതി ബെഞ്ചുകൾക്കും അദ്ദേഹം നിർദേശം നൽകി. ഇവ പരിഗണിച്ച ശേഷമാകും പതിവ് പ്രവർത്തനം ആരംഭിക്കേണ്ടത്.
പരമോന്നത കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിന് പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ് ചീഫ് ജസ്റ്റിസിന്‍റെ നടപടി. ഫുൾ കോർട്ട് മീറ്റിങ്ങിൽ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായും ഡിസംബർ 17ന് ശൈത്യകാല ഇടവേളക്ക് മുമ്പായി എല്ലാ ട്രാൻസ്ഫർ ഹരജികളും തീർപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
'3000 ട്രാൻസ്ഫർ ഹരജികളാണ് കെട്ടിക്കിടക്കുന്നത്. നിലവിൽ 13 ബെഞ്ചുകളാണുള്ളത്. ഒരു ബെഞ്ച് ദിവസം 10 ട്രാൻസ്ഫർ ഹരജികൾ പരിഗണിച്ചാൽ ദിവസം 130 ഹരജികളും, ആഴ്ചയിൽ 650 ഹരജികളും തീർപ്പാക്കാനാകും. ഡിസംബർ 17ന് ശൈത്യകാല അവധിക്ക് മുമ്പായി എല്ലാ ഹരജികളും തീർപ്പാക്കാനാകും' -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

