Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊലക്ക്​​ പ്രേരകം...

കൊലക്ക്​​ പ്രേരകം മതമായതിനാൽ പ്രതിക്ക്​ ജാമ്യം നൽകാമെന്ന് കോടതി

text_fields
bookmark_border
കൊലക്ക്​​ പ്രേരകം മതമായതിനാൽ പ്രതിക്ക്​ ജാമ്യം നൽകാമെന്ന് കോടതി
cancel

മുംബൈ: ബാൽതാക്കറയെ അപകീർത്തിപ്പെടുത്തുന്ന ​ഫേസ്​ബുക്​ പോസ്​റ്റി​െൻറ പേരിൽ മുസ്​ലിം യുവാവ്​ കൊലചെയ്യപ്പെട്ട കേസിൽ മതമാണ്​ പ്രതികൾക്ക്​ പ്രചോദനമായത്​ എന്നതിനാൽ ജാമ്യം അനുവദിക്കുന്നതായി ബോംബെ ​ഹൈകോടതി. പ്രതികൾക്ക്​ മുൻകാല ക്രിമിനൽ ബന്ധമില്ലെന്നും  ​കൊല്ലപ്പെട്ടയാൾ മറ്റൊരു മതത്തിൽപെട്ടയാളാണ്​​ എന്നതാണ്​​ കൊലചെയ്യാൻ ​പ്രേരിപ്പിച്ചതെന്നും അതിനാൽ ജാമ്യം നൽകുന്നതായുമാണ്​ കോടതി വിധി.

 ജനുവരി 12 ന്​ വാദം കേട്ട ബോംബെ കോടതിയിലെ ജഡ്​ജ്​ മൃദുല ഭട്​കറാണ്​​ അറസ്​റ്റിലായ 21 പേരിൽ മൂന്ന്​ പേർക്ക്​ ജാമ്യം നൽകുന്നതി​െൻറ കാരണമായി ഇക്കാര്യം പറഞ്ഞത്​. കോടതി ഉത്തരവിനെതിരെ  യുവാവി​െൻറ കുടുംബം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ്​ വിവരം.

2014 ജൂ​ലൈയിലാണ്​ മുഹ്​സിൻ ശൈ​ഖ്​ എന്ന 28 കാരനായ യുവാവി​നെ ഹിന്ദു സേനാ പ്രവർത്തകർ കൊന്നത്​. പൂണെയിൽ ജോലി​ ചെയ്യുന്ന മുഹ്​സിൻ പുലർച്ചെ ​പ്രാഭാത പ്രാർഥനക്കായി പള്ളിയിലേക്ക്​ പോയപ്പോ​ഴാണ്​​ കൊല്ലപ്പെട്ടത്​. ബാൽ താക്കറെയെയും ശിവജിയെയും അപകീർത്തിപ്പെടുത്തുന്ന ചിത്രം ​ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തെന്നാരോപിച്ചായിരുന്നു കൊല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bombay HC
News Summary - Bail in Muslim youth’s murder
Next Story