ബാഗേശ്വർ ബാബക്ക് മുന്നിൽ ഷൂ അഴിച്ച്, കാൽതൊട്ട് വന്ദിച്ച് പൊലീസ് ഓഫീസർ; വിവാദമായപ്പോൾ നടപടി
text_fieldsബാഗേശ്വർ ബാബയുടെ കാൽതൊട്ട് വണങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥൻ
റായ്പൂർ: വിവാദ ആൾ ദൈവവും, ഹിന്ദുമത പ്രഭാഷകനുമായ ബാഗേശ്വർ ബാബയെ ഡ്യൂട്ടിക്കിടെ കാൽതൊട്ട് വണങ്ങിയ പൊലീസ് ഓഫീസർക്കെതിരെ നടപടി.
റായ്പൂർ വിമാനത്താവളത്തിൽ സർക്കാർ അതിഥിയായി എത്തിയപ്പോഴായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ ടി.ഐ മനീഷ് തിവാരിയാണ് ഔദ്യോഗിക ചുമതലകൾ മറന്ന് ബാബയെ വണങ്ങിയത്. വിമാനത്തിൽ നിന്നും ഇറങ്ങിവരുന്ന 29കാരനായ ബാഗേശ്വർ ബാബയെ സല്യൂട്ട് ചെയ്ത ശേഷം, ഷൂ അഴിച്ചുവെച്ച്, കാൽതൊട്ട് വന്ദിച്ചായിരുന്നു സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനമുയർന്നു. വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥനതിരെ നടപടി സ്വീകരിച്ചു.
തീവ്ര ഹിന്ദുത്വ പരാമർശങ്ങളും കലാപാഹ്വാനവുമായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ബാഗേശ്വർ ബാബ. മധ്യപ്രദേശിലാണ് മഠമെങ്കിലും, ബിഹാർ, ഉത്തർ പ്രദേശ്, ഛത്തീഗഡ്,ജാർഖണ്ഡ് ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ അനുയായി വൃന്ദങ്ങളുള്ള ആൾദൈവമായ ബാഗേശ്വറിന്റെ പ്രഭാഷണങ്ങൾ കേൾക്കാനായി പതിനായിരങ്ങളാണ് എത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലും ബാബ താരമാണ്. പല സംസ്ഥാനങ്ങളിലും ബി.ജെ.പി നേതാക്കളും തീവ്രഹിന്ദുത്വ സംഘടനകളുമാണ് ബാബയുടെ പരിപാടികളുടെ സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

