പ്രതിഷേധം: കോളജുകളിൽ ഭഗവദ്ഗീത വിതരണം മഹാരാഷ്ട്ര റദ്ദാക്കി
text_fieldsമുംബൈ: സന്നദ്ധ സംഘടന നൽകുന്ന ഭഗവദ്ഗീത കോളജുകളിൽ വിതരണം ചെയ്യണമെന്ന മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ കർശന നിർദേശം പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് റദ്ദാക്കി. നാഗ്പുരിൽ നിയമസഭ സമ്മേളനത്തിനിടെ വ്യാഴാഴ്ചയാണ് പ്രതിപക്ഷം എതിർപ്പുമായി രംഗത്തുവന്നത്. ഇതോടെ, ഭഗവദ്ഗീത വിതരണം നിർത്തിവെക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദേശം നൽകി.
ഭക്തി വേദാന്ത് ബുക് ട്രസ്റ്റാണ് ഭഗവത് ഗീത വിതരണം ചെയ്യുന്നതെന്നും സർക്കാറിന് അതിൽ പങ്കിെല്ലന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി വിനോദ് തവ്ഡെ പ്രതികരിച്ചത്. ഒരാഴ്ച മുമ്പാണ് നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിെൻറ അംഗീകാരമുള്ള കോളജുകളിൽ ഭഗവദ്ഗീത വിതരണം സാധ്യമാക്കാൻ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കിയത്. കോളജുകൾ ഭഗവദ്ഗീത കോപ്പികൾ ഒാഫിസിൽനിന്ന് ൈകപ്പറ്റണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ഉന്നത വിദ്യാഭ്യാ ജോ. ഡയറക്ടർ (മുംബൈ റീജനൽ) കത്തയക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
