ബദൗൻ കൂട്ടബലാത്സംഗം: വൈകിയ സമയത്ത് സ്ത്രീ പുറത്തിറങ്ങിയതാണ് കാരണമെന്ന് വനിത കമീഷൻ അംഗം
text_fieldsലക്‌നൗ: ഉത്തർപ്രദേശിലെ ബദൗനില്‍ 50 വയസുള്ള സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനംഗം തന്നെ സ്ത്രീവിരുദ്ധ പരാമര്‍ശനവുമായി രംഗത്തെത്തിയത് വിവാദമാകുന്നു. വൈകിയ സമയത്ത് കൊല്ലപ്പെട്ട സ്ത്രീ പുറത്തുപോയില്ലായിരുന്നെങ്കില്‍ ഇങ്ങനൊന്നും സംഭവിക്കില്ലായിരുവെന്ന ദേശീയ വനിതാ കമീഷനംഗം ചന്ദ്രമുഖിയുടെ അഭിപ്രായ പ്രകടനമാണ് വിമർശനത്തിന് വിധേയമായത്.
'ആരുടയൊക്കെ നിർബന്ധത്തിന് വഴങ്ങിയിട്ടാണെങ്കിലും അവര്‍ സമയം ശ്രദ്ധിക്കണമായിരുന്നു. വൈകി ഒരിക്കലും പുറപ്പെടരുത്. അവര്‍ വൈകുന്നേരം തനിയെ പുറത്തിറങ്ങിയിരുന്നില്ലെങ്കിലോ കുടുംബാംഗത്തോടൊപ്പം പോയിരുന്നെങ്കിലോ രക്ഷിക്കാന്‍ കഴിയുമായിരുന്നോ എന്നെനിക്കുന്നു തോന്നുന്നു', കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കണ്ട ശേഷം ചന്ദ്രമുഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ചറിയില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയമില്ല. സ്ത്രീകൾ പുറത്തിറങ്ങി നടക്കുമ്പോൾ അവർ സുരക്ഷിതരായിരിക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണെന്നും സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും രേഖ ശർമ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് അമ്പതുകാരിയായ അംഗനവാടി ടീച്ചര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തില്‍ പോയി വരുമ്പോൾ പൂജാരിയക്കമുള്ള സംഘമണ് ഇവരെ ആക്രമിച്ചത്.
ക്രൂരമായ ബലാത്സംഗമാണ് നടന്നത്. ഇവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പുദണ്ഡുകൊണ്ട് പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. അംഗനവാടി ജീവനക്കാരിയായിരുന്ന സ്ത്രീ ജനുവരി മൂന്നിന് വൈകീട്ടോടെ ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു അക്രമം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

