കശ്മീരിലെ സ്ഥിതി പരിതാപകരം –ഗുലാം നബി ആസാദ്
text_fieldsജമ്മു: കശ്മീരിലെ സ്ഥിതിഗതികൾ ഏറെ പരിതാപകരമാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. സംസ്ഥാനത്ത് രണ്ടാംഘട്ട സന്ദർശനത്ത ിന് എത്തിയ അദ്ദേഹം വാർത്തലേഖകരോടാണ് ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞയാഴ്ച നാലുദിവസം പ ര്യടനം നടത്തി. ലക്ഷ്യമിട്ടതിെൻറ 10 ശതമാനം സ്ഥലങ്ങൾ കാണാനേ അനുമതി ലഭിക്കുന്നുള്ളൂ.
സന്ദർശനം പൂർത്തിയാക്കിയശേഷം കൂടുതൽ കാര്യങ്ങൾ പറയാം. ഡൽഹിയിൽ എത്തിയശേഷമേ തെൻറ റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ- അദ്ദേഹം വ്യക്തമാക്കി.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയശേഷം സുപ്രീംകോടതിയുടെ അനുമതിയോടെയാണ് സംസ്ഥാന മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ് ഇവിടെ എത്തിയത്. ശ്രീനഗർ, ജമ്മു, ബാരാമുല്ല, അനന്ത്നാഗ് ജില്ലകൾ സന്ദർശിക്കാനാണ് കോടതി അനുമതി നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
