Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ ഖുതുബ ഏകീകരണ നീക്കത്തിൽ എതിർപ്പ് ശക്തം: വഖഫ് ബോർഡ് നീക്കത്തിനെതിരെ മത-രാഷ്ട്രീയ നേതാക്കൾ രംഗത്ത്

text_fields
bookmark_border
കശ്മീരിലെ ഖുതുബ ഏകീകരണ നീക്കത്തിൽ എതിർപ്പ് ശക്തം: വഖഫ് ബോർഡ് നീക്കത്തിനെതിരെ മത-രാഷ്ട്രീയ നേതാക്കൾ രംഗത്ത്
cancel
camera_alt

പ്രതീകാത്മക ചിത്രം

ശ്രീനഗർ: ജമ്മു കശ്മീരിലെ പള്ളികളിലും ദർഗകളിലും വെള്ളിയാഴ്ച നടക്കുന്ന പ്രഭാഷണങ്ങൾക്ക് ഏകീകൃത വിഷയം കൊണ്ടുവരാനുള്ള വഖഫ് ബോർഡിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ-മത നേതാക്കൾ. മുസ്‌ലിം മതസ്ഥാപനങ്ങൾക്ക് മേൽ സർക്കാരിന്റെ നിയന്ത്രണം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിതെന്ന് നേതാക്കൾ ആരോപിച്ചു. ബി.ജെ.പി നേതാവ് സയ്യിദ് ദറഖ്ശാൻ ആൻദ്രാബി അധ്യക്ഷയായുള്ള ജമ്മു കശ്മീർ വഖഫ് ബോർഡിന്റെ പ്രഖ്യാപനമാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

സമുദായത്തിലെ മുതിർന്ന പണ്ഡിതന്മാരടങ്ങുന്ന സമിതി മുൻകൂട്ടി തയാറാക്കുന്ന പ്രസംഗങ്ങൾ മാത്രമേ വെള്ളിയാഴ്ചകളിൽ പള്ളികളിൽ വായിക്കാവൂ എന്ന് കഴിഞ്ഞ ദിവസം വഖഫ് ബോർഡ് പണ്ഡിതന്മാരുടെ യോഗത്തിൽ നിർദേശം നൽകിയിരുന്നു. ലഹരി ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരെ പോരാടാനാണ് ഈ നടപടിയെന്നാണ് ബോർഡിന്റെ വിശദീകരണം.

അതേസമയം, വഖഫ് ബോർഡിന്റെ നീക്കം മുസ്‌ലിംങ്ങളുടെ മതപരമായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് കാശ്മീരിലെ പ്രമുഖ മതനേതാവ് മിർവായീസ് ഉമർ ഫാറൂഖ് കുറ്റപ്പെടുത്തി. പ്രസംഗങ്ങളുടെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഇസ്‌ലാമിക പണ്ഡിതന്മാരാണെന്നും ഭരണസമിതികളല്ലെന്നും അവർ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും മുൻ വിദ്യാഭ്യാസ മന്ത്രി നഈം അക്തറും വഖഫ് ബോർഡിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു.

ജനങ്ങളുടെയും മതനേതാക്കളുടെയും ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമുയർന്നതിനെ തുടർന്ന്, ഏകീകൃത പ്രസംഗം അടിച്ചേൽപ്പിക്കില്ലെന്നും പ്രസംഗങ്ങളിൽ സാമൂഹിക വിഷയങ്ങൾ ഉൾപ്പെടുത്തുന്നത് സ്വതന്ത്ര പണ്ഡിതന്മാരുടെയും ഖതീബുമാരുടെയും വിവേചനാധികാരത്തിന് വിടുകയാണെന്നും വ്യക്തമാക്കി വഖഫ് ബോർഡ് അധ്യക്ഷ ദറഖ്ശാൻ ആൻദ്രാബി പിന്നീട് പ്രസ്താവന തിരുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Backlash in Kashmir over proposal for uniform Friday sermons across mosques
Next Story