മഹാരാഷ്ട്ര: ബി.ജെ.പി വിരുദ്ധ സർക്കാറിന് കോൺഗ്രസ് പിന്തുണ
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർ ന്ന പാർട്ടി കോർ കമ്മറ്റി അടിയന്തരയോഗത്തിൽ ബി.ജെ.പി വിരുദ്ധ സർക്കാറിനെ പുറത്ത് നിന്ന് പിന്തുണക്കാൻ ധാരണയാ യി. സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേർന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുതിർന്ന നേതാക്കളെല്ലാം യേ ാഗത്തിൽ പങ്കെടുത്തു.
മഹാരാഷ്ട്രയിൽ ബി.ജെ.പി വിരുദ്ധ സർക്കാറിനായി എൻ.ഡി.എ വിടുന്ന ശിവസേനക്കൊപ്പം നിൽക്കാമെന്ന നിലപാടാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അറിയിച്ചത്. നേരത്തെ കോൺഗ്രസിെൻറ 44 എം.എൽ.എമാരിൽ 40 പേരും ശിവസേനയെ പിന്തുണക്കുന്നതിനോട് യോജിപ്പ് അറിയിച്ചിരുന്നു. തുടർന്ന് ചർച്ചക്കായി നേതാക്കളെ ഹൈകമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. വൈകിട്ട് നാലിന് നടക്കുന്ന യോഗത്തിന് ശേഷം കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
അതേസമയം ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എൻ.സി.പി നേതാവ് ശരദ് പവാറുമായി ചർച്ച നടത്തിയ ശേഷമാകും സോണിയയുമായി കൂടിക്കാഴ്ച നടക്കുക.
