സർക്കാർ നീക്കം: നായിഡു വീണ്ടും രാഹുലിനെയും പവാറിനെയും കണ്ടു
text_fieldsന്യൂഡൽഹി: കേന്ദ്രത്തിൽ ബി.െജ.പിയിതര സർക്കാറിനായുള്ള നീക്കങ്ങൾ തുടരുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു വീണ്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. ബി.എസ്.പി നേതാവ് മായാവതിയുമായും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായും ചർച്ച നടത്തിയശേഷമാണ് നായിഡു വീണ്ടും ഡൽഹിയിലെത്തി രാഹുലിനെ കണ്ടത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രധാന പ്രതിപക്ഷ നേതാക്കളുമായി നായിഡു നടത്തിയ മാരത്തൺ ചർച്ച ഞായറാഴ്ചയും തുടരുകയായിരുന്നു. രാഹുലിന് പിറകെ എൻ.സി.പി നേതാവ് ശരദ് പവാറിനെയും നായിഡു വീണ്ടും കണ്ടു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ചർച്ചകളാണ് നടന്നതെന്നും വ്യക്തമായ തീരുമാനങ്ങളൊന്നും ഉരുത്തിരിഞ്ഞുവന്നിട്ടില്ലെന്നും പവാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹിയിലെ രാഷ്ട്രീയ നീക്കങ്ങൾക്കിടെ മുൻ സ്പീക്കർ മീരാകുമാറുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ചർച്ചയും ശ്രദ്ധിക്കപ്പെട്ടു. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിക്കുകയാണെങ്കിൽ പ്രതിപക്ഷത്തിന് സ്വീകാര്യനായ ഒരു പ്രധാനമന്ത്രി സ്ഥാനാർഥിയെ ആരായുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചയെന്നാണ് സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
