Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരിച്ച അമ്മയെ ഉണർത്താൻ...

മരിച്ച അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞ്​; കരളലിയിക്കുന്ന രംഗം

text_fields
bookmark_border
മരിച്ച അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞ്​; കരളലിയിക്കുന്ന രംഗം
cancel

പട്​ന: അമ്മ മരിച്ചതറിയാതെ മൃതദേഹം മൂടിയ തുണി പിടിച്ച്​വലിച്ച്​ എഴുന്നേൽപിക്കാൻ ശ്രമിക്കുകയാണ്​​ ആ പിഞ്ചുകുഞ്ഞ്​. ബീഹാറിലെ മുസഫർപുറിലെ റെയിൽവേ സ്​റ്റേഷനിലാണ്​ ആരുടെയും കരളലിയിക്കുന്ന ഈ കാഴ്​ച. സമൂഹ മാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതോടെയാണ്​ ഇത്​ പുറംലോകമറിഞ്ഞത്​. കുഞ്ഞ്​ വസ്​ത്രം പിടിച്ചുവലിച്ചിട്ടും അമ്മ എഴുന്നേൽക്കുന്നില്ല. എന്നിട്ടും അവൻ ശ്രമം ഉപേക്ഷിക്കുന്നുമില്ല. 

കടുത്ത ചൂടും വിശപ്പും ദാഹവും സഹിക്കാനാവാതെയാണ്​ ആ അമ്മ മരണപ്പെട്ടത്​. തിങ്കളാഴ്​ചയാണ്​ പ്രത്യേക ട്രെയിനിൽ 23കാരിയായ അമ്മയും കുഞ്ഞും ഈ സ്​റ്റേഷനിലെത്തിയത്​. യാത്രയിൽ അമ്മക്കും കുഞ്ഞിനും ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നാണ്​ റിപ്പോർട്ട്​. ഞായറാഴ്​ചയാണ്​ ഗുജറാത്തിൽ നിന്ന്​ അവർ ട്രെയിനിൽ കയറിയത്​. തിങ്കളാഴ്​ച മുസഫർപൂറിലെത്തിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു. 

ആ​െരാക്കെയോ ചേർന്ന്​ മൃതദേഹം പ്ലാറ്റ്​ഫോമിലേക്ക്​ കിടത്തി. ഒരു തുണികൊണ്ട്​ മൂടുകയും ചെയ്​തു. അവരുടെ മകൻ അപ്പോഴും അരികിലിരുന്ന്​ കളിക്കുകയായിരുന്നു. മറ്റൊരു കുട്ടി അവനെ വിളിച്ചു​ ​െകാണ്ടുപോകുന്നതു വരെ അവരെ ഉണർത്താൻ ശ്രമിച്ചു. സഹോദരിക്കും ഭർത്താവിനും മക്കൾക്കുമൊപ്പം കൈതാറിലേക്കാണ്​ ഇവർ യാത്ര ചെയ്​തിരുന്നത്​. 

ദിവസങ്ങൾക്കു മുമ്പും ഇതേ സ്​റ്റേഷനിൽ രണ്ടുവയസു പ്രായമുള്ള കുഞ്ഞ്​ ഭക്ഷണവും വെള്ളവും കിട്ടാതെ കൊടുംചൂട്​ അതിജീവിക്കാനാവാതെ മരിച്ചിരുന്നു. ഞായറാഴ്​ചയാണ്​ ആ കുട്ടിയുടെ കുടുംബം സ്​റ്റേഷനിൽ വന്നിറങ്ങിയത്​. ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്തരത്തിൽ നിരവധി അന്തർസംസ്​ഥാന തൊഴിലാളികളാണ്​ ദാരുണമായി മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babymalayalam newsindia newsDead MotherBihar Station
News Summary - Baby Tries To Wake Dead Mother At Bihar Station -india news
Next Story