കുട്ടികളെ വിറ്റ സംഭവത്തിൽ കുറ്റസമ്മതവുമായി കന്യാസ്ത്രീ
text_fieldsറാഞ്ചി: ഝാർഖണ്ഡിലെ ഷെൽട്ടർ ഹോമിൽ കുട്ടികളെ വിറ്റ സംഭവത്തിൽ കുറ്റസമ്മതവുമായി കന്യാസ്ത്രീ. മിഷണറി ഒാഫ് ചാരിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കന്യാസ്ത്രീയാണ് കുട്ടികളെ വിറ്റിട്ടുണ്ടെന്ന് സമ്മതിച്ചത്. മിഷണറി ഒാഫ് ചാരിറ്റിയിലെ കന്യാസ്ത്രീയായ കൊൺസെല കുറ്റസമ്മതം നടത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മൂന്ന് കുട്ടികളെ വിറ്റുവെന്നും മറ്റൊരു കുട്ടിയെ സൗജന്യമായി നൽകിയെന്നുമാണ് കുറ്റസമ്മത മൊഴിയിലുള്ളത്.
മദർ തെരേസ ചാരിറ്റിയുടെ നേതൃത്വത്തിലുള്ള നിർമൽ ഹൃദയ് എന്ന സ്ഥാപനത്തിൽ നിന്ന് കുട്ടികളെ വിറ്റുവെന്നാണ് പരാതി. കൊൺസെലയെ കൂടാതെ അനിമ ഇൻഡ്വാർ എന്ന കന്യാസ്ത്രീയും കേസിൽ പ്രതിയാണ്.
സംസ്ഥാനത്തുടനീളം മിഷൻ ഒാഫ് ചാരിറ്റിക്ക് ഷെൽട്ടർ ഹോമുകളുണ്ട്. എങ്കിലും റാഞ്ചിയിലെ ഷെൽട്ടർ ഹോം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന. നേരത്തെ കുട്ടികളെ വിറ്റ സംഭവത്തിൽ അന്വേഷണത്തെ വിമർശിച്ച് ഝാർഖണ്ഡ് ബിഷപ്പ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
