ആനക്കുട്ടി ചെരിഞ്ഞത് ആന്ത്രാക്സ് മൂലമെന്ന് സംശയം; ബുധനാഴ്ചയും ഒരു കുട്ടിയാന ചെരിഞ്ഞു
text_fieldsഗൂഡല്ലൂർ: തെങ്കുമറാഡ മങ്കലപ്പട്ടി ഭാഗത്ത് പിടിയാനകുട്ടി ചെരിഞ്ഞത് ആന്ത്രാക്സ് ബാധ മൂലമാണെന്ന് സംശയിക്കുന്നതായി മുതുമല കടുവ സങ്കേതം അധികൃതർ അറിയിച്ചു. പാറാവുകാരായ വനപാലക സംഘമാണ് കഴിഞ്ഞ ദിവസം ജഡം കണ്ടെത്തിയത്.
വായ, തുമ്പികൈ ഭാഗത്ത് നിന്ന് രക്തം വന്നിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് ആന്ത്രാക്സ് ബാധയാണെന്ന് സംശയമുയർന്നത്. ഇതിനാൽ പ്രത്യേക നടപടികൾക്കുശേഷം ആണ് ജഡം ദഹിപ്പിച്ചതെന്ന് വനപാലകർ വ്യക്തമാക്കി. ഇതിനിടെ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ തെപ്പക്കാട് റേഞ്ച് മട്ടം ബീറ്റിൽ മറ്റൊരു ആനക്കുട്ടിയുടെ ജഡം കൂടി കണ്ടെത്തി.ഒരു മാസം പ്രായം തോന്നിക്കുന്ന പിടിയാനകുട്ടിയാണ് ചെരിഞ്ഞത്.
സമീപത്ത് നിന്ന് പിടിയാനയും മറ്റ് ആനക്കൂട്ടവും മാറിയ ശേഷമാണ് വനപാലകർ ജഡം പരിശോധിച്ചത്. പല ഭാഗത്തും മുറിവുകൾ ഉള്ളതിനാൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തത വരികയുള്ളൂ എന്ന് വനപാലകർ അറിയിച്ചു.