Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്തിൽവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ട ശിശു മരിച്ചു
text_fieldsbookmark_border
ഹൈദരാബാദ്: ഇൻഡിഗോ വിമാനത്തിൽ വെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ട നാല് മാസം പ്രായമുള്ള ശിശു ഹൈദരാബാദിൽ മരിച്ചു. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ഹൈദരാബാദ് എയർപോർട്ടിൽ ഇറക്കിയിരുന്നു.
രക്ഷിതാക്കളോടൊപ്പം ബംഗളൂരുവിൽ നിന്ന് പട്നയിലേക്കുള്ള യാത്രയിലായിരുന്നു കുട്ടി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇൻഡിഗോ വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. ഹൈദരാബാദ് എയർപോർട്ടിൽ മെഡിക്കൽ സംഘത്തെ സന്നദ്ധമാക്കി നിർത്തിയിരുന്നു. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Next Story
