Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്ന് മണിക്കൂർ കാൽനട യാത്ര; ആശുപത്രിക്ക് മുന്നിലെത്തും മുമ്പ് അമ്മയുടെ കൈകളിൽ കുഞ്ഞ് മരിച്ചു

text_fields
bookmark_border
മൂന്ന് മണിക്കൂർ കാൽനട യാത്ര; ആശുപത്രിക്ക് മുന്നിലെത്തും മുമ്പ് അമ്മയുടെ കൈകളിൽ കുഞ്ഞ് മരിച്ചു
cancel

ഷില്ലോങ് : മേഘാലയയിൽ ചികിത്സ തേടി മണിക്കൂറുകൾ നീണ്ട യാത്രയിൽ അമ്മയുടെ കൈകളിൽ കിടന്നു നവജാത ശിശു മരിച്ചു. ആശുപത്രിയിലേക്ക് കിലോമീറ്ററുകളോളം ദുർഘടമായ പാതയിലൂടെ കാൽനടയായി യാത്ര ചെയ്യേണ്ടി വന്നതിനെത്തുടർന്നാണ് കുഞ്ഞിന്റെ ജീവൻ നഷ്ടമായത്. മേഘാലയയിലെ ഉൾഗ്രാമമായ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് നിർഭാഗ്യകരമായ ഈ സംഭവം നടന്നത്.

അസുഖം ബാധിച്ച കുഞ്ഞിന് അടിയന്തിരമായി വൈദ്യസഹായം എത്തിക്കുന്നതിനായി മാതാപിതാക്കൾ ഗ്രാമത്തിൽ വാഹനങ്ങൾ അന്വേഷിച്ചെങ്കിലും ആരും വരാൻ തയാറായില്ല. ഗ്രാമത്തിലെ വഴികളുടെ ദുർഘടാവസ്ഥയും റോഡിലെ വലിയ കുഴികളും ചൂണ്ടിക്കാണിച്ചാണ് ഡ്രൈവർമാർ വാഹനം വിട്ടുനൽകാൻ വിസമ്മതിച്ചതെന്ന് ഗ്രാമവാസികൾ പറഞ്ഞു. മറ്റ് മാർഗ്ഗങ്ങളില്ലാതെ വന്നതോടെ, കുഞ്ഞിനെയും എടുത്ത് അമ്മയും കുടുംബവും കിലോമീറ്ററുകൾ അകലെയുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കാൽനടയായി പോകുകയായിരുന്നു.

ചെങ്കുത്തായ മലപ്രദേശത്തിലൂടെയും മോശം വഴികളിലൂടെയും ഏതാണ്ട് മൂന്ന് മണിക്കൂറിലധികം നീണ്ട കഠിനമായ യാത്രക്കൊടുവിലാണ് ഇവർക്ക് ആശുപത്രിക്ക് സമീപം എത്താൻ കഴിഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് തൊട്ടു മുമ്പ് കടുത്ത ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുഞ്ഞ് അമ്മയുടെ കൈയിൽ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഗ്രാമവാസികൾ ആരോപിച്ചു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് ഒരു ചെറിയ ആംബുലൻസിന് പോലും വരാൻ കഴിയാത്ത വിധം റോഡുകൾ തകർന്നു കിടക്കുന്നതിനെതിരെ പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Baby Dies After Three-Hour Trek In Meghalaya
Next Story