Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
babul supriyo
cancel
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി വിട്ട്​...

ബി.ജെ.പി വിട്ട്​ തൃണമൂലിലെത്തിയ ബാബൂൽ സുപ്രിയോ നാളെ എം.പി സ്​ഥാനം രാജിവെക്കും

text_fields
bookmark_border

ന്യൂഡൽഹി: ബി.ജെ.പിയിൽനിന്ന്​ രാജിവെച്ച്​ തൃണമൂൽ കോൺഗ്രസിലെത്തിയ മുൻ മന്ത്രി ബാബുൽ സുപ്രിയോ ചൊവ്വാഴ്ച ഔദ്യോഗികമായി എം.പി സ്​ഥാനം രാജിവെക്കും. സുപ്രിയോ തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം.

രാവിലെ 11 മണിക്ക്​ ഒൗദ്യോഗികമായി ​എം.പി സ്​ഥാനം രാജിവെക്കാൻ സമയം അനുവദിച്ചതിന്​ ലോക്​സഭ സ്​പീക്കർ ഓം ബിർലക്ക്​ നന്ദി രേഖപ്പെടുത്തുകയും ചെയ്​തു. ബി.ജെ.പിയിൽ നിന്ന​േപ്പാൾ നേടിയ ലോക്​സഭ എം.പി സ്​ഥാനത്തിന്‍റെ യാതൊരു ആനുകൂല്യങ്ങളും ഇപ്പോൾ ബി.ജെ.പിയുടെ ഭാഗമല്ലാത്തതിനാൽ ആവശ്യമില്ലെന്ന്​​ സുപ്രിയോ ട്വിറ്ററിൽ കുറിച്ചു.

പശ്​ചിമബംഗാളിൽ മമത ബാനർജി അധികാരം പിടിച്ചതിന്​ ശേഷം തൃണമൂൽ കോൺഗ്രസിലെത്തിയ അഞ്ചാമത്തെ ബി.ജെ.പി നേതാവാണ്​ ബാബുൽ സുപ്രിയോ. മറ്റ്​ നാല്​ പേരും ബി.ജെ.പി എം.എൽ.എമാരാണ്​.

തൃണമൂൽ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക്​ ബാനർജി, രാജ്യസഭ എം.പി ഡെറിക്​ ഒബ്രിയാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബാബുൽ സുപ്രിയോയുടെ തൃണമൂൽ പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressBabul SupriyoBJP
News Summary - Babul Supriyo to formally resign as BJP MP on October 19
Next Story