Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ കേന്ദ്രമന്ത്രി...

മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ബി.ജെ.പി വിട്ട്​ തൃണമൂലിൽ

text_fields
bookmark_border
മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ബി.ജെ.പി വിട്ട്​ തൃണമൂലിൽ
cancel

കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബാബുൽ സുപ്രിയോ പാർട്ടി വിട്ട്​ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. നേരത്തെ രാഷ്​ട്രീയം വിടുമെന്ന്​ ബാബുൽ സുപ്രിയോ അറിയിച്ചിരുന്നുവെങ്കിലും മ​റ്റേതെങ്കിലും രാഷ്​ട്രീയപാർട്ടിയിൽ ചേരുന്നതിനെ കുറിച്ച്​ സൂചനകൾ നൽകിയിരുന്നില്ല.


തൃണമൂൽ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക്​ ബാനർജി, രാജ്യസഭ എം.പി ഡെറിക്​ ഒബ്രിയാൻ എന്നിവർ ചേർന്ന്​ ബാബുൽ സുപ്രിയോയെ സ്വീകരിച്ചു. ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നുവെന്ന്​ പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയും അറിയിച്ചു.

പശ്​ചിമബംഗാളിൽ മമത ബാനർജി അധികാരം പിടിച്ചതിന്​ ശേഷം തൃണമൂൽ കോൺഗ്രസിലെത്തുന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവ്​ ബാബുൽ സുപ്രിയോ. മറ്റ്​ നാല്​ പേരും ബി.ജെ.പി എം.എൽ.എമാരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCBabul Supriyo
News Summary - Babul Supriyo joins TMC months after 'retiring' from active politics
Next Story