You are here

ബാബ്​രി മസ്​ജിദ്​ തകർത്തവർ ശിക്ഷിക്കപ്പെടണം -സി.പി.എം

16:15 PM
09/11/2019
CPM

ന്യൂഡൽഹി: തർക്ക വിഷയത്തിൽ നിയമപരമായ തീരുമാനം കോടതി നൽകുന്നുണ്ടെങ്കിലും വിധിയുടെ ചില ഭാഗങ്ങൾ സംശയങ്ങൾക്ക് ഇട നൽകുന്നതാണെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ. ബാബ്​രി മസ്​ജിദ് കേസിൽ നിയമപരമായ പരിഹാരമാണ്​ വേണ്ടതെന്ന നിലപാഖാണ്​ സി.പി.എം എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും സി.പി.എം പാർട്ടി വ്യക്തമാക്കി.

ബാബ്​രി മസ്​ജിദ്​ പൊളിച്ച കേസ്​ വേഗത്തിൽ തീർത്ത്​ കുറ്റവാളികളെ ശിക്ഷിക്കണം. 1992ൽ ബാബ്​രി മസ്​ജിദ്​ പൊളിച്ചു മാറ്റിയത്​ നിയമ ലംഘനമാണെന്ന്​ സുപ്രീം​കോടതി വിധിയിൽ പറയുന്നുണ്ടെന്നും സി.പി.എം വാർത്താകുറിപ്പിൽ വ്യക്തമാക്കി. 

സാമുദായിക ഐക്യം തകർക്കുന്ന തരത്തിൽ പ്രകോപനപരമായ പ്രവർത്തനങ്ങൾ ഉണ്ടാവരുതെന്നും പാർട്ടി ഓർമിപ്പിച്ചു. 

Loading...
COMMENTS